ക്ലോസപ്പ് ശ്രമിക്കുന്നത്?
പ്രസാദിന്റെ ബൈക്ക് ഓടുന്ന പോലുള്ള ചിരി** കേട്ട ശേഷം ആരെങ്കിലും വായ തുറക്കാതെ ചിരിക്കാന്‍ തുടങ്ങിയോ? കുറച്ച് പേരൊക്കെ ഉണ്ടാവാം. കാരണം എല്ലാവരും ക്ലോസപ്പ് കൊണ്ടല്ലല്ലോ പല്ല് തേയ്ക്കുന്നത്. ഇനി ഇതൊന്നും അലോചിക്കാതെ വായ തുറക്കുന്നവരെ... സൂക്ഷിക്കുക! ഇത്ര അസഹനീയമായ പരസ്യം വച്ച് അവര്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒന്ന് ഊഹിച്ച് നോക്കാം.
ഒരു സാധാരണ ഇന്ത്യന്‍ വീട്ടില്‍ ഒരു ടൂത്ത്പേസ്റ്റ് വാങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് വേറെ മുതിര്‍ന്നവര്‍ക്ക് വേറെ എന്ന ചേരിത്തിരിവൊന്നും ഇല്ലാതെയാണ് (ആയിരുന്നു). ഈ കാരണം കൊണ്ട് വാങ്ങുന്നയാള്‍ക്കും പല്ല് തേക്കുന്ന കുട്ടികള്‍ക്കും ഇതുവരേ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം HLL പോലുള്ള കമ്പനികള്‍ക്കാണ്. ഒരു വീട്ടില്‍ ഒരു പേസ്റ്റ് എന്ന് പറയുന്നത് ഒരു രാജ്യത്തിന് ഒരു മോഡല്‍ കാര്‍ എന്ന് പറയുന്നത് പോലെയാണ്. ഇത്തരം കമ്പനികളുടെ മുമ്പില്‍, ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പേസ്റ്റ് വേണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. സാധനം വാങ്ങിപ്പിക്കുക എന്ന് മാത്രമേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. വാങ്ങി പെട്ടിയില്‍ വച്ചോ, ടേസ്റ്റ് നോക്കിയ ശേഷം കളഞ്ഞോ, വായ് നാറ്റം അകറ്റിയോ, ദന്തക്ഷയം ചെറുത്തോ എന്നതൊക്കെ വാങ്ങുന്നയാളുടെ കാര്യം...
പക്ഷെ ഇവിടെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. HLL ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ് ഇവിടെ target ചെയ്യുന്നത്. എളുപ്പം വശീകരിക്കപ്പെടാവുന്ന, കോളേജില്‍ പഠിക്കുന്ന, ബൈക്കും, പഞ്ചാരയും, അടിച്ചുപൊളിക്കലും, ചെത്തി നടക്കലും, കളറും വീക്ക്നെസ്സ് ആയുള്ള ഒരു പ്രായത്തില്‍ ഉള്ളവരേ. ഇന്ത്യന്‍ പട്ടണങ്ങളിലെ, മിഡില്‍ ക്ലാസ്സും, അതിന് തൊട്ട് മുകളില്‍ നില്ക്കുന്നവരുമായ വലിയ ഒരു മാര്‍ക്കറ്റ്. ക്ലോസപ്പ് കൊണ്ട് പല്ല് തേയ്ക്കേണ്ടവര് ഇവര്‍ മാത്രമല്ലല്ലോ? അപ്പോള്‍ പിന്നെ എന്തിന് ഇവര്‍.
ഇതൊരു പരീക്ഷണം മാത്രം ആയിരിക്കാം. കമ്പനി ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇവിടെ ഉണ്ടോ, ഇവരെ കൊണ്ട് വല്ലതും നടക്കുമോ എന്ന് അറിയാന്‍ ഒരു പരീക്ഷണം. ഈ ഗ്രൂപ്പില്‍ ഉള്ളവരെ കൊണ്ട് ഒരു സാധാരണ ഉത്പന്നം പ്രത്യേകമായി വാങ്ങിപ്പിക്കാന്‍ ആണ് കമ്പനി ശ്രമിക്കുന്നത്, അത് വിജയിക്കുമ്പോള്‍ market segmentation നടക്കുന്നു. ഈ segment-ല്‍ ഉള്ളവരേ ഉദ്ദേശിച്ച് പലതും കമ്പനി തീരുമാനിക്കുന്നുണ്ടാവാം. പക്ഷെ, അതിന് മുമ്പ് ഈ ഒരു മാര്‍ക്കറ്റ് ഉണ്ടോ എന്ന് കണ്ട് പിടിക്കണം, അല്ലെങ്കില്‍ കെട്ടി വച്ച കാശ് പോകും.
ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല, ഈ കാലത്ത് പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇന്നതൊക്കെ വേണം എന്ന് ഉണ്ടാവാം. പക്ഷെ പരസ്യം കാണുന്നവന്റെ ക്ഷമ കൂടി അവര്‍ പരിഗണിക്കണ്ടേ? എന്തായാലും, ഇങ്ങനെ പലതും സാധാരണയായി ലോകത്ത് നടക്കുന്നു. ഇതൊന്നും അറിയാതെ നമ്മള് പേസ്റ്റ് വാങ്ങുന്നു, തേയ്ക്കുന്നു...
** മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന Closeup പരസ്യത്തില്‍ നിന്ന്.