ഓപ്പ്ണ്‍ ഓഫീസ്
പൊതുജന തത്പരനായ, രാഷ്ട്രീയക്കാരനല്ലാത്ത, കര്‍ക്കശ സ്വഭാവക്കാരനായ ഭരണാധികാരി എന്നതിനേക്കാള്‍ എനിക്ക് ന്യൂയോര്‍ക്ക് സിറ്റി മെയര്‍ Michael Bloomberg-നോട് ബഹുമാനം തോന്നിയിരുന്നത് ഒരു career achiever എന്ന നിലയില്‍ ആണ്. അദ്ദേഹത്തെ multi-millionnaire ആക്കാന്‍ സഹായിച്ച Bloomberg എന്ന ഫൈനാന്‍ഷ്യല്‍ ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ച് ഞാന്‍ ഈ അടുത്താണ് ശരിക്കും അറിഞ്ഞ് തുടങ്ങിയത്. മാന്‍ഹാട്ടണിലുള്ള അവരുടെ headquarters സന്ദര്‍ശിക്കാന്‍ കുറച്ച് കാലമായി അവസരം കിട്ടിയിട്ടും പോകാതിരുന്നത് സമയക്കുറവ് കൊണ്ടായിരുന്നു. അവസാനം ഇന്ന് ഞാന്‍ ആ കര്‍മ്മം നിര്‍വ്വഹിച്ചു. ആയിരത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥലത്തെ കാമ്പസ് എന്നാണ് പറയേണ്ടതെങ്കിലും ഒരു ബില്‍ഡിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സ്ഥാപനത്തെ കാമ്പസ് എന്ന് വിശേഷിക്കാമോ എന്നൊരു സംശയം.
സാധാരണയായി വലിയ ഓഫീസുകളില്‍ പോയാല്‍ എന്നെ ആകര്‍ഷിക്കാറുള്ളത് അവിടത്തെ cafeteria ആണ്. ഇവിടെ അങ്ങനെ ഒരു സംഭവം ഇല്ലാത്തത് ഒരു ന്യൂനതയാണ്. Hightech-ഉം Green Buildings-ഉം ഇവിടെ ഒരു പുതുമ അല്ലാത്തത് കൊണ്ട് അതൊന്നും കണ്ണില്‍ ഉടക്കിയില്ല. ഇതേ കെട്ടിടത്തില്‍ തന്നെയായിരുന്നു bloomberg റേഡിയോയും, ടി.വി. സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.
ഇതിനേക്കാള്‍ ഒക്കെ എനിക്ക് വ്യത്യസ്ഥമായി തോന്നിയത് അവിടത്തെ ഓഫീസ് സെറ്റപ്പ് ആയിരുന്നു. ഇവിടെ മുറികള്‍ എന്ന് പറയാന്‍ ഉള്ളത് ഗ്ലാസ് കൊണ്ടുള്ള conference rooms മാത്രം, അതിനും കര്‍ട്ടനുകളോ, ബ്ലൈന്‍ഡുകളോ ഇല്ല. ആര്‍ക്കും ഓഫീസ് മുറികള്‍ ഇല്ല, വേര്‍ത്തിരിക്കപ്പെട്ട ക്യൂബിക്കളുകളും ഇല്ല. എല്ലാവരും നിരത്തിയിട്ടിരിക്കുന്ന നീളന്‍ മേശകളില്‍ ഘടിപ്പിച്ച workstation-കളില്‍ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടെ ടീം ലീഡ് ആരെന്നോ, മാനേജര്‍ ആരെന്നോ വിളിച്ചറിയിക്കുന്ന ഒന്നും ഇല്ല... CEO വരേ ഇത് പോലെ മറ്റ് ആളുകളുടെ കൂടെ ഇടപഴകി ജോലി ചെയ്യുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "our proud unique and open culture".
ഇന്നലെ പെയ്ത മഴയില്‍ കിളുര്‍ത്ത startup കമ്പനികള്‍ അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത executives-നെ തലയില്‍ എടുത്ത് വയ്ക്കുന്ന നാട്ടില്‍ ആണ് ഇത്, അതും ഒരു ഫൈനാഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനി.

5 Comments:
nice info
ഉച്ചയ്ക്കൂണുകഴിഞ്ഞ് ഒന്നുറങ്ങണമെങ്കിലാണ് പ്രശ്‌നം. മൈതാനത്തിരുന്നുറങ്ങുന്നതുപോലെ...
പിന്നെ ബ്ലോഗിംഗിനും കമന്റിംഗിനും ഒരു പ്രൈവസിയില്ലാത്ത പ്രശ്‌നവുമുണ്ട്.
പക്ഷേ ബ്ലൂവണ്ണന്‍ ആള് മിടുക്കനാണ്. എല്ലാവരും ആപ്പീസ് കാര്യങ്ങള്‍ മാത്രമേ ഓഫീസ് ഇതുപോലെ ഓപ്പണായാല്‍ ചെയ്യൂ. ഏഭ്യഷന്‍സി കൂടും :)
നൈസ് ഇന്‍ഫോട്ടെക്
പുതിയോര്‍ക്ക
പുല്ലേപ്പടി
അവിടെ ഉറങ്ങിയാല്‍ പിന്നെ എന്നും ഉറങ്ങേണ്ടി വരും... സിമിലേഴ്ളി ഫോര്‍ ബ്ലോഗ്ഗിങ്ങ് ആന്റ് കമന്റിങ്ങ്. കാരണം, ഓഫീസില്‍ Solitaire കളിച്ചു എന്ന കുറ്റത്തിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട ചരിത്രം കൂടിയുണ്ട് മെയറായ ബ്ലൂവണ്ണന്.
ഗൂഗിളും ഇങ്ങനെ തന്നെ പ്രാപ്രാ.
ഗൂഗിളില്‍ ഇങ്ങനേയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല സിബൂ, അതു കൊണ്ടാണ് ഇത് കണ്ടപ്പോള്‍ അതിശയം തോന്നിയത്. Developers-ന്റെ നല്ല കാലം കഴിഞ്ഞ് തുടങ്ങിയെന്ന് തോന്നുന്നു :). Quality and Quantity of work output കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
Post a Comment
<< Home