അശ്രദ്ധ ക്ഷണിക്കല്‍
ഒരു സിനിമ എന്നെ സ്വാധീനിക്കുന്നത് പലപ്പോഴും അത് കാണുന്ന അവസരത്തിലുള്ള മാനസിക അവസ്ഥയെ അനുസരിച്ചാണെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു അവസരത്തില്‍ കണ്ടത് കൊണ്ടായിരിക്കണം "Its a wonderful life" എന്ന ചിത്രത്തിലെ പല സീനുകളും മനസ്സില്‍ പതിഞ്ഞ് പോയത്. അതിലെ ഒരു രംഗത്തില്‍ നിന്ന്; "every time a bell rings, an angel gets his wings". എവിടെ നിന്നെങ്കിലും ബെല്ല് അടിക്കുന്നതോ, കൊലുസുകള്‍ കിലുങ്ങുന്നതോ, ചില്ലറകള്‍ വീഴുന്നതോ ആയ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ഈ രംഗം മനസ്സില്‍ ഉള്ളത് കൊണ്ടാണ്.
ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രത്യേകിച്ചും ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന സ്ഥലങ്ങളില്‍ കേള്‍ക്കുന്ന ഇത്തരം കിലുക്കങ്ങള്‍ പക്ഷെ പിടിച്ച് പറിക്കാരുടെ ഒരു നമ്പര്‍ ആണെന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. നഗര കാഴ്ചകളില്‍ അമ്പരന്നിരിക്കുന്ന ടുറിസ്റ്റുകള്‍ക്ക് ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഉണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. ആദ്യ തവണ ഇത് ശ്രദ്ധിച്ചത്, ഒരു സുഹൃത്തിന്റെ കൂടെ നഗര മദ്ധ്യത്തിലുള്ള ഒരു ഹോട്ടലിന്റെ ലോബിയില്‍ ചെക്കിന്‍ ചെയ്യാന്‍ ലൈനില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു. അന്ന് ലൈനില്‍ ഏറ്റവും പുറകിലായി നിന്നിരുന്ന ആളുടെ കൈയ്യില്‍ നിന്നായിരുന്നു ചില്ലറ തുട്ടുകള്‍ താഴെ വീണത്, പക്ഷെ ശരിക്കും കാശ് പോയത് കൗണ്ടറിനോട് ചേര്‍ന്ന് നമ്മുടെ മുന്നിലായി നിന്നിരുന്ന ആളുടെതായിരുന്നു. ഇതൊരു Distraction Burglar-ന്റെ കര വിരുതാണെന്ന് അന്ന് തോന്നിയിരുന്നില്ല. അന്ന് ന്യൂയോര്‍ക്ക് ഇത്രയും പരിചയം ഉള്ള സ്ഥലവും ആയിരുന്നില്ലാതിരുന്നതിന്റെ ഭീതി കൂടിയുണ്ടായിരുന്നു. ഇത് പോലെ പിന്നെയും രണ്ട് സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് ഇത് ശ്രമിച്ചാല്‍ ഒഴിവാക്കാന്‍ പറ്റുന്നതാണെന്ന് മനസ്സിലായത്. പക്ഷെ നഗരത്തിന്റെ നിഗൂഢത അറിയാത്ത സന്ദര്‍ശകര്‍ പറ്റിക്കപ്പെടുന്നു.
കൈയ്യൂക്കിന്റെ ബലത്തില്‍ (അംഗ ബലം കൊണ്ടും, ആയുധ ബലം കൊണ്ടും എന്നും പറയാം) പിടിച്ച് പറിക്കുന്നവരെ ഒന്നും ചെയ്യാനാവില്ല. തടി കേടാകും, കാശും പോകും. അതുപോലെ തന്നെ ചില specific items പിടിച്ചു പറിക്കാന്‍ വരുന്നവരെയും. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി iPod ആണ് ആ ലിസ്റ്റ് ഭരിക്കുന്നത്, പണ്ട് അത് sneaker shoes ആയിരുന്നു എന്ന് പറഞ്ഞാല്‍ തമാശയായി തോന്നിയേക്കാം.
ഇന്ന് ഞാന്‍ ഒരു സാധാരണ ന്യൂയോര്‍ക്കര്‍ ആണ്, മറ്റുള്ളവരുടെ കാര്യങ്ങള്‍ ഞാന്‍ അറിയുകയോ, അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യാറില്ല. പക്ഷെ ഒരു കാര്യം അറിയാം, "every time a bell rings, somebody is about to lose his wallet".
Labels: നിരീക്ഷണം, ന്യൂയോര്‍ക്ക്
3 Comments:
ഒരു കണ്ണൂര്‍ക്കാരന്റെ ആശംസകള്‍ !!
നാട്ടിലുമുണ്ടല്ലോ. ചാണകം (പശു ഓര്‍ മനുഷേന്‍ ഓര്‍...), പത്തുരൂപാ തുടങ്ങി പലവിധ നമ്പറുകള്‍.
ശരിക്കും ശ്രദ്ധ ക്ഷണിച്ച് അശ്രദ്ധരാക്കി പിന്നെ ശ്രദ്ധിപ്പിക്കുന്ന പരിപാടി തന്നെ.
പ്രാപ്ര ഇത്ര മനുഷ്യത്വമില്ലാത്ത ന്യൂയോര്‍ക്കറാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല...
Post a Comment
<< Home