July 23, 2007

റേസര്‍-ബ്ലേഡ് മോഡല്‍

പ്രീമിയം വില കൊടുത്ത് വാങ്ങി പലരും നിത്യേന ഉപയോഗിക്കുന്ന ഒരു സാധനം ആണ്‌ Gillette Mach3 ബ്ലേഡുകള്‍. പ്രീമിയം എന്നത് ആപേക്ഷികം ആയിരിക്കാം, പക്ഷെ എങ്ങനെ നോക്കിയാലും 4 എണ്ണത്തിന്റെ പായ്ക്കറ്റിന്‌ $12-$15 എന്ന വില എനിക്ക് പ്രീമിയം ആയാണ്‌ തോന്നുന്നത്. ജില്ലെറ്റ് കമ്പനിക്ക് കാശ് മുഴുവന്‍ ഉണ്ടാക്കി കൊടുക്കുന്നത് ഈ "ബ്ലേ...യ്‌ഡ്" വില്പ്പന തന്നെയാണ്‌. എത്ര പേരേയാണ്‌ ഓരോ ദിവസവും അറക്കുന്നത്! ആളുകളെ ഇതിലേക്ക് വശീകരിക്കുന്നതിനായാണ്‌ അവര്‍ റേസര്‍ $5.00 താഴെ വിലയ്ക്ക് വില്‍ക്കുന്നത്. ആദ്യ തവണ ഉപയോഗിക്കാനുള്ള ബ്ലേഡും കൂടെ തരുന്നു. ഈ വിപണന തന്ത്രത്തെ "razor and blade business model" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിലും വില കുറഞ്ഞ ബ്രാന്റുകള്‍ ഇല്ലേ, അത് വാങ്ങിയാല്‍ പോരേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ക്ക് അതിന്റെ കാര്യം അറിയാം. മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് പാര്‍ട്ടുകള്‍ ഉണ്ടാക്കി വില്‍ക്കാതിരിക്കാന്‍ പേറ്റന്റിന്റെ ബലവും ഉണ്ട്. Mach3 ബ്രാന്റിന്‌ മാത്രമായി ജില്ലെറ്റിന്‌ 50 പേറ്റന്റുകള്‍ ആണുള്ളത്.

മൂന്ന്-നാല്‌ വര്‍ഷം മുമ്പ് ഒരു ഹോളിഡേ സീസണില്‍ എന്റെ സഹമുറിയന്‍ ഒരു ഉഗ്രന്‍ പ്രിന്റര്‍ വാങ്ങിക്കൊണ്ടു വന്നു. തുച്ചമായ വില, only $49.99. തുറന്ന് നോക്കിയപ്പോള്‍ മനസ്സിലായി, പ്രിന്ററിന്റെ മഷി (cartridge) കൂടെയില്ല, അത് വേറെ വാങ്ങണം. മഷി വാങ്ങാന്‍ പോയി വില കേട്ടപ്പോള്‍ ആണ്‌ കണ്ണ് തള്ളിപ്പോയത്, only $99.99. മാര്‍ക്കറ്റില്‍ നോക്കിയാല്‍ ഇത് പോലെ അനേകം സാധനങ്ങള്‍ കാണാം; സെല്‍‌ഫോണ്‍, പ്രിന്ററുകള്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ് മഷീനുകള്‍, വാക്യും ക്ലീനറുകള്‍...

ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഒരു high-end multimedia computer എന്ന് വിശേഷിപ്പിക്കാവുന്ന XBox 360 gaming console മാര്‍ക്കറ്റില്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞ് കേട്ടിരുന്നു, Microsoft ഒരു കണ്‍സോളിന്മേല്‍ 100 ഡോളറില്‍ കൂടുതല്‍ നഷ്ടം സഹിക്കുന്നുണ്ടെന്ന്. ഇതിനുള്ള games/accessories വില്പനയിലൂടെയാണ്‌ അവര്‍ ഈ നഷ്ടം നികത്തുന്നത്. XBox വാങ്ങുന്നവര്‍ അതിനുള്ള games വാങ്ങാതിരിക്കുമോ? ഇറങ്ങുന്ന സമയത്ത് game ഒരെണ്ണത്തിന്‌ $50 ആയിരുന്നു വില എന്ന് ഓര്‍ക്കുക.

ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയ സംഭവം അല്ലെന്നതാണ്‌ വസ്തുത, അതു കൊണ്ട് തന്നെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. 1870-ല്‍ John D. Rockefeller ചൈനക്കാര്‍ക്കും മറ്റും സൗജന്യമായി മണ്ണെണ്ണ വിളക്കുകള്‍ നല്‍കിയിരുന്നു പോലും. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകത്തില്‍ നിന്നും; "In the 1870s, Standard Oil was providing free kerosene lamps to remote parts of the world, and teaching foreigners to use them, in order to build a global consumer base..."

Razor in this context is, a variety of miscellaneous parts which help hold the blade in place.

Labels: , ,

5 Comments:

 1. At 7/23/2007 12:49 PM, Blogger evuraan said...

  പ്രിന്ററിന്റെ കാര്യം -- വിശദമായിട്ടൊരു പോസ്റ്റ് എഴുതണമെന്നു് വിചാരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

  അല്പം റിസര്‍ച്ചു നടത്തിയാല്‍, പ്രിന്ററിന്റെ കാര്യത്തില്‍, പതിവു കുഴിയില്‍ വീഴാതെ കഴിയാം -- എപ്സണ്‍-ന്റെ പ്രിന്റര്‍ വാങ്ങി ($47.00, 2006-ല്‍), സ്ലാനറും, കോപ്പിയരും എല്ലാമടങ്ങിയ ആള്‍ ഇന്‍ വണ്‍.

  മഷി തീരുന്നതനുസരിച്ച്, നെറ്റില്‍ നിന്നും $3.00 (അതെ, മൂന്നു ഡോളര്‍ മാത്രം) വിലയുള്ള കാര്‍ട്രിഡ്ജ് വാങ്ങും. എപ്സന്‍-ന്റെ ഒറിജിനല്‍ കാര്‍ട്രിഡ്ജ് വാങ്ങിയാല്‍ $12.99 തുലഞ്ഞു കിട്ടും.

  എന്റെ പ്രിന്ററിനെ പറ്റി കൂടുതല്‍ ഇവിടെ.

  റേസറിന്റെ കാര്യം -- ഒരു നോറെല്‍ക്കോ റേസര്‍ വാങ്ങി, മാക് 3 -ന്റെ ഉപഭോഗം നിര്‍ത്തി. പിന്നെ, ഷേവു ചെയ്യാതെയും, മുടി ചീകാതെയും ജോലിക്ക് പോവുന്നത് പതിവായതു കൊണ്ട് അതില്ലാതെയും കഴിക്കാം.. :)

   
 2. At 7/23/2007 5:35 PM, Blogger ദിവ (ഇമ്മാനുവല്‍) said...

  വല്യ പാടാണ്. താടി വളര്‍ത്തിയാല്‍ അതിലും പാട്.

   
 3. At 7/23/2007 7:33 PM, Blogger prapra said...

  പ്രിന്റര്‍ വാങ്ങുന്നതിന്‌ കുഴപ്പം ഇല്ല, അതിനെ തീറ്റി പോറ്റുന്നതാണ് പ്രശ്നം. എന്നും ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്‍ട്രിഡ്ജ് വാങ്ങി മതിയാകും. എന്നും ഉപയോഗിച്ചാല്‍ മഷി കുടിച്ച് തീര്‍ക്കും, അല്ലെങ്കില്‍ ഉറച്ച് കട്ടിയാകും.

  നൊറെല്‍ക്കോ ഉപയോഗിക്കാന്‍ നല്ല ക്ഷമ വേണമെന്ന വിശ്വാസത്തില്‍ ദൂരെ വച്ചിരിക്കുകയാ. പിന്നെ അത് ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുന്ന വഴിയില്‍, ട്രാഫിക്കില്‍ ഇരിക്കുമ്പോള്‍ ഉപയോഗിക്കാനുള്ളതല്ലേ :).

  ദിവാ, സ്ഥിരമായി മുഖവും തലയും ഷേവ് ചെയ്ത് പ്രത്യക്ഷപ്പെടുന്ന Rakesh Roshan, Feroz Khan, (Late) Amrish Puri എന്നിവരെ ഒക്കെ ഓര്‍ക്കുക, കുറച്ച് സമാധാനം കിട്ടും :).

   
 4. At 7/24/2007 1:06 AM, Blogger സന്തോഷ് said...

  വീടിനടുത്ത് ഫ്രൈസ് ഉണ്ടെങ്കില്‍ പ്രിന്‍റര്‍ കാശുകൊടുത്തു വാങ്ങേണ്ടി വരില്ല (ഫ്രീ ആഫ്റ്റര്‍ റിബേയ്റ്റ്).

  ബാക്കി പറഞ്ഞതെല്ലാം കറക്റ്റ്!

   
 5. At 7/24/2007 6:20 PM, Blogger വക്കാരിമഷ്‌ടാ said...

  ഒരു ഇറേസര്‍ (അത്രേ ഉള്ളൂ രോമം- ഇംഗ്ലണ്ടിലെ മായ്ക്ക് ലവര്‍ കമ്പനിയുടെ തുടലവര്‍ വച്ച് ഒന്ന് തുടച്ചാ‍ല്‍ മതി, എല്ലാമിങ്ങ് പോരും) വാങ്ങിച്ച് രണ്ടുമാസം ഉപയോഗിച്ചാലോ (ആഴ്ചയില്‍ ഷാവ് രണ്ടുദിവസം മാത്രം). അത് ഇക്കണമക്കണവലി ലാഭമാവുമോ?

  കട്ടറിഡ്‌ജ് റീഫില്ല് ചെയ്യുന്ന പരിപാടിയില്ലേ?. എന്നാലും അത്ര പോര.

  നാനൂറ് രൂപയ്ക്ക് വാങ്ങിച്ച വാച്ചിന്റെ ടൈറ്റാന്‍ സ്ട്രാപ്പിന് നൂറ്റമ്പത് കൊടുക്കണമെന്ന് പറഞ്ഞപ്പോ‍ളും തോന്നി.

  പാര്‍ക്കര്‍ പേനയാണ് ഇതിന്റെ വേറൊരു ഉസ്താദാതാക്കള്‍.

   

Post a Comment

<< Home