February 22, 2007

ഒരു അമേരിക്കന്‍ വീരഗാഥ

അമേരിക്കയിലുള്ളവര്‍ക്ക് Donald Trump-നെ നന്നായി അറിയാം. എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്‌ ട്രംപ് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. ഇദ്ദേഹം WWE owner, Vince McMahon-മായി WrestleMania 23-ല്‍ ഏറ്റുമുട്ടുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കും എന്നും കൂട്ടി കേട്ടാല്‍ പത്രങ്ങള്‍ വെറുതെ ഇരിക്കുമോ? പക്ഷെ ഗോദയില്‍ ഇറങ്ങി ഗുസ്തി പിടിക്കാന്‍ ഒന്നും തന്നെ കൊണ്ട് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ആളെ ഇറക്കി ഇടിക്കാന്‍ ആണ്‌ ട്രംപിന്റെ പരിപാടി. രണ്ടു പേരും തിരഞ്ഞെടുക്കുന്ന WWE Wrestler-മാര്‍ തമ്മില്‍ ഇടി കൂടി തീരുമാനിക്കും ആരാണ്‌ മുമ്പന്‍ എന്ന്.

ഇത് തന്നെയല്ലേ പണ്ട് വടക്കന്‍ പാട്ടിലെ ചേകവന്മാരും ചെയ്തിരുന്നത്. ജീവിക്കാനുള്ള കാശിന്‌ വേണ്ടി, ഏതോ നാട്ടുരാജാവിന്റെ വീറും വാശിയും തീര്‍ക്കാന്‍‍ പുറപ്പെട്ട് തമ്മില്‍ വെട്ടി മരിച്ചവര്‍. പുത്തൂരം കളരിയിലെ മുറിച്ചുരിക ഇപ്പോഴും വിറയ്ക്കുന്നുണ്ടോ ആവോ?

2 Comments:

  1. At 2/22/2007 8:41 PM, Blogger evuraan said...

    അങ്ങോരുടെ മുടി തന്നെ ഒരു കോം‌ബോവറിന്റെ (comb over) ബലത്തിലല്ലേ നില്‍ക്കുന്നതു്/

    അതൊക്കെ പോകട്ടെ. തുടര്‍ച്ചയായി എഴുതിയില്ലെങ്കില്‍ ജെഴ്സിയിലേക്ക് കുറച്ച് wrestlers-നെ വിടേണ്ടി വരും.

    സ്മൈലി.

     
  2. At 2/23/2007 1:11 PM, Blogger അശോക് said...

    Hopefully after the match he would say to his hair "You are fired"

     

Post a Comment

<< Home