ക്ലോസപ്പ് ശ്രമിക്കുന്നത്?
പ്രസാദിന്റെ ബൈക്ക് ഓടുന്ന പോലുള്ള ചിരി** കേട്ട ശേഷം ആരെങ്കിലും വായ തുറക്കാതെ ചിരിക്കാന്‍ തുടങ്ങിയോ? കുറച്ച് പേരൊക്കെ ഉണ്ടാവാം. കാരണം എല്ലാവരും ക്ലോസപ്പ് കൊണ്ടല്ലല്ലോ പല്ല് തേയ്ക്കുന്നത്. ഇനി ഇതൊന്നും അലോചിക്കാതെ വായ തുറക്കുന്നവരെ... സൂക്ഷിക്കുക! ഇത്ര അസഹനീയമായ പരസ്യം വച്ച് അവര്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒന്ന് ഊഹിച്ച് നോക്കാം.
ഒരു സാധാരണ ഇന്ത്യന്‍ വീട്ടില്‍ ഒരു ടൂത്ത്പേസ്റ്റ് വാങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് വേറെ മുതിര്‍ന്നവര്‍ക്ക് വേറെ എന്ന ചേരിത്തിരിവൊന്നും ഇല്ലാതെയാണ് (ആയിരുന്നു). ഈ കാരണം കൊണ്ട് വാങ്ങുന്നയാള്‍ക്കും പല്ല് തേക്കുന്ന കുട്ടികള്‍ക്കും ഇതുവരേ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം HLL പോലുള്ള കമ്പനികള്‍ക്കാണ്. ഒരു വീട്ടില്‍ ഒരു പേസ്റ്റ് എന്ന് പറയുന്നത് ഒരു രാജ്യത്തിന് ഒരു മോഡല്‍ കാര്‍ എന്ന് പറയുന്നത് പോലെയാണ്. ഇത്തരം കമ്പനികളുടെ മുമ്പില്‍, ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പേസ്റ്റ് വേണോ എന്ന കാര്യത്തിന് പ്രസക്തിയില്ല. സാധനം വാങ്ങിപ്പിക്കുക എന്ന് മാത്രമേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. വാങ്ങി പെട്ടിയില്‍ വച്ചോ, ടേസ്റ്റ് നോക്കിയ ശേഷം കളഞ്ഞോ, വായ് നാറ്റം അകറ്റിയോ, ദന്തക്ഷയം ചെറുത്തോ എന്നതൊക്കെ വാങ്ങുന്നയാളുടെ കാര്യം...
പക്ഷെ ഇവിടെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. HLL ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ് ഇവിടെ target ചെയ്യുന്നത്. എളുപ്പം വശീകരിക്കപ്പെടാവുന്ന, കോളേജില്‍ പഠിക്കുന്ന, ബൈക്കും, പഞ്ചാരയും, അടിച്ചുപൊളിക്കലും, ചെത്തി നടക്കലും, കളറും വീക്ക്നെസ്സ് ആയുള്ള ഒരു പ്രായത്തില്‍ ഉള്ളവരേ. ഇന്ത്യന്‍ പട്ടണങ്ങളിലെ, മിഡില്‍ ക്ലാസ്സും, അതിന് തൊട്ട് മുകളില്‍ നില്ക്കുന്നവരുമായ വലിയ ഒരു മാര്‍ക്കറ്റ്. ക്ലോസപ്പ് കൊണ്ട് പല്ല് തേയ്ക്കേണ്ടവര്‍ ഇവര്‍ മാത്രമല്ലല്ലോ? അപ്പോള്‍ പിന്നെ എന്തിന് ഇവര്‍.
ഇതൊരു പരീക്ഷണം മാത്രം ആയിരിക്കാം. കമ്പനി ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇവിടെ ഉണ്ടോ, ഇവരെ കൊണ്ട് വല്ലതും നടക്കുമോ എന്ന് അറിയാന്‍ ഒരു പരീക്ഷണം. ഈ ഗ്രൂപ്പില്‍ ഉള്ളവരെ കൊണ്ട് ഒരു സാധാരണ ഉത്പന്നം പ്രത്യേകമായി വാങ്ങിപ്പിക്കാന്‍ ആണ് കമ്പനി ശ്രമിക്കുന്നത്, അത് വിജയിക്കുമ്പോള്‍ market segmentation നടക്കുന്നു. ഈ segment-ല്‍ ഉള്ളവരേ ഉദ്ദേശിച്ച് പലതും കമ്പനി തീരുമാനിക്കുന്നുണ്ടാവാം. പക്ഷെ, അതിന് മുമ്പ് ഈ ഒരു മാര്‍ക്കറ്റ് ഉണ്ടോ എന്ന് കണ്ട് പിടിക്കണം, അല്ലെങ്കില്‍ കെട്ടി വച്ച കാശ് പോകും.
ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല, ഈ കാലത്ത് പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇന്നതൊക്കെ വേണം എന്ന് ഉണ്ടാവാം. പക്ഷെ പരസ്യം കാണുന്നവന്റെ ക്ഷമ കൂടി അവര്‍ പരിഗണിക്കണ്ടേ? എന്തായാലും, ഇങ്ങനെ പലതും സാധാരണയായി ലോകത്ത് നടക്കുന്നു. ഇതൊന്നും അറിയാതെ നമ്മള്‍ പേസ്റ്റ് വാങ്ങുന്നു, തേയ്ക്കുന്നു...
** മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന Closeup പരസ്യത്തില്‍ നിന്ന്.

7 Comments:
പണ്ടു തൊട്ടേ ടൂത്ത് പേസ്റ്റ് പരസ്യങ്ങള്‍ കുട്ടികളെയാണ് ലക്ഷ്യമിടാറുണ്ടായിരുന്നത്. ഒരു പ്രത്യേക ടൂത്ത് പേസ്റ്റിനായി വാശി പിടിക്കാന്‍ കുട്ടികള്‍ മാത്രമേ തയ്യാറാവൂ എന്നതാവാം കാരണം. ഈ ഇനത്തില്‍ എനിക്ക് ഏറ്റവും അസഹനീയമായി തോന്നിയത് ഇപ്പോഴുള്ള ഒരു പരസ്യമാണ്. രണ്ട് കുട്ടികള്‍ തമ്മില്‍ തങ്ങളുടെ ടൂത്ത് പേസ്റ്റ് എത്ര പ്രശ്നങ്ങളുമായി പോരാടും എന്ന് സംസാരിക്കുമ്പോള്‍ ഒരുവന്‍ അഞ്ചും മറ്റവന്‍ പത്തും പറയുന്നതും.
ഇപ്പോഴാണ് കുറച്ചുംകൂടി മുതിര്‍ന്നവരെ ഒരു കമ്പനി ലക്ഷ്യമിടുന്നത് എന്ന് തോന്നുന്നു. ധീരമായ ഒരു നീക്കം തന്നെ അത്. എന്നാലും കൌമാരപ്രായക്കാരെ ഒരു ടൂത്ത് പേസ്റ്റ് കമ്പനി എന്ത് പരസ്യം കാണിച്ചാലും മയക്കാന്‍ കഴിയില്ല എന്നാണ് എന്റെ തോന്നല്‍. പക്ഷെ ടൂത്ത് പേസ്റ്റ് എന്നാല്‍ ക്ലോസ് അപ്പ് ആണ് എന്ന തരത്തില്‍ ആ ബ്രാന്റ് നെയിം ഉറപ്പിക്കാന്‍ പതിയെ സാധിക്കുമായിരിക്കാം.
പ്രാപ്ര പറഞ്ഞ പോലെ മറ്റ് സെഗ്മെന്റ് ഇനി നോക്കുകയാണെങ്കില്‍ മധ്യവയസ്കരും പിന്നെ അവസാനം വെപ്പു പല്ലു വൃത്തിയാക്കാന്‍ ടൂത്ത് പേസ്റ്റ് തപ്പുന്ന വയോവൃദ്ധരും ഒക്കെ ആകാം ഇനി മോഡലുകള്‍. നമ്മുടെ ഒരു വിധി :(
ലോകത്തെ സകല ഡോക്ടര്‍മാരും പറയുന്നു... ആരോഗ്യമുള്ള പല്ലുകളുടെ യഥാര്‍ത്ഥ നിറം ഇളം മഞ്ഞയാണെന്ന്. എന്നിട്ടും വെട്ടിത്തിളങ്ങുന്ന പല്ലുക്കാട്ടി ആ കൃഷ്ണന്റെ ഒരു ചിരി.
നമ്മുടെ ഒരു വിധി :(
ഒരു ക്ലാസ്സില്‍ നന്നായി പഠിക്കുന്ന കുട്ടി ശ്രദ്ധിക്കപ്പെടും, ഏറ്റവും അലമ്പനും ശ്രദ്ധിക്കപ്പെടും. അതുപോലെ
നല്ല പരസ്യമാണെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കും. അതല്ല ഇനി ഒരു ലോകതല്ലിപ്പൊളി പരസ്യം ആണെങ്കിലും നമ്മള്‍ ശ്രദ്ധിക്കും. ഈ ബൈക്കോടുന്ന പോലുള്ള ചിരി പരസ്യം അതിന്റെ അസഹനീയതയുടെ പാരമ്യം മൂലം നമ്മള്‍ ശ്രദ്ധിച്ചില്ലേ?
അതന്ന്യാവും അവരുടെ ഉദ്ദേശവും. വളിപ്പു കാണിച്ച് വലിപ്പം കാണിക്കുക ;)
കക്കൂസിന്റെ തമോഗര്‍ത്തങ്ങള്‍ (?) കാട്ടി ഹാര്‍പ്പിക്ക് കമ്പനി നമ്മളേ ബോറ-അറപ്പടിപ്പിയ്കുന്നില്ലേ പ്രാപ്രാ.... ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു. സ്റ്റാര്‍പ്ലസ്സ് ഹിന്ദിയില്‍ സ്ഥിരമായിട്ട് ഇപ്പോ "തൂ തൂ മേ മേ" എന്ന സീരിയലിലേ അമ്മായിയമ്മ ഒരു ലക്ഷി അണ്ടര്‍വിയര്‍ പരസ്യം ഇലാസ്റ്റിക്ക് വലിച്ച് കാട്ടുന്നുണ്ട് -അത് പോലെ തന്നെ അരോചകം, രൂപാ അണ്ടര്‍വയറിന്റെ പരസ്യത്തിലെ ആണുങ്ങള്‍ ഷഡിയിട്ട് ക്ലോസപ്പ് കാട്ടുന്ന പരസ്യവും. കാണണോ കാണാം അല്ലേ.. ടിവി ഓണ്‍ ചെയ്യാണ്ടേ ഇരിയ്കാം. പക്ഷെ രോട് വക്കിലേ കൂറ്റന്‍ ഹോര്‍ഡിങ്ങ്സ് നെ കൊണ്ട് എന്ത് ചെയ്യും?
അതുല്യച്ചേച്ചി :)
no offense : “അത് പോലെ തന്നെ അരോചകം“ ആണ്, ക്ലോസപ്പിനെപ്പറ്റിയുള്ള പോസ്റ്റില്‍ ക്ലോസറ്റിനെപ്പറ്റിയെഴുതുന്ന ഇത്തരം കമന്റുകള്‍.
ശ്രീജിത്ത്, കുട്ടികളുടെ ദന്ത സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ട സമയം ആയി ഇന്ത്യയിലും. U.S-ലെ കണക്ക് പ്രകാരം 17 വയസ്സ് പ്രായക്കാരില്‍ 78% പേര്‍ക്കും tooth decay സംഭവിച്ചിട്ടുണ്ട് എന്നാണ്. ഇവിടെ കാരണക്കാര്‍ Coke/Pepsi ആണെന്ന് പറയാം.
BTW, ആ പറഞ്ഞ പെപ്സോഡെന്റ് പരസ്യം ഞാന്‍ കണ്ടിട്ടുണ്ട്. വലിയ വര്‍ത്താനം പറയുന്ന പിള്ളാരെ പണ്ടേ എനിക്ക് അലര്‍ജിയാ :). എന്തിന് അപ്പൂപ്പന്മാരുടെ കാര്യം പറയുന്നു, വീട്ടില്‍ വളര്‍ത്തുന്ന പട്ടിയുടെ വായ്നാറ്റം അകറ്റാന്‍ പ്രത്യേക കെമിക്കല്‍സ് അടങ്ങിയ dogfood-ന്റ് പരസ്യം ഈ അടുത്ത കാലത്ത് കണ്ടിരുന്നു. നായക്കും വേണ്ട് ഒരു ജീവിതം?
ഇത്തിരീ... അതെ അതെ, ഉജാല മുക്കിയ പല്ലുകള്‍ :). Tooth Whitening ഇവിടെ $500 Million ഉണ്ടാക്കുന്ന മാര്‍ക്കറ്റ് ആണ്.
ബിക്കു : ശ്രദ്ധിക്കപ്പെട്ടു എന്നത് ശരിയാണ്.
അതുല്യേച്ചീ, ടി.വി കാണുന്നവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ വച്ചു തന്നെ ഒരു മെഗാ സീരിയല്‍ ഉണ്ടാക്കാം എന്ന് തോന്നുന്നല്ലോ.
ദിവാ : :)
good
Post a Comment
<< Home