September 07, 2008

ഗോസ്റ്റ് ലൈറ്റ്വീണ്ടും ഒരു സെപ്റ്റംബര്‍ 11. ആ ദിനം New York Skyline-ന്‌ ഉണ്ടാക്കിയ മാറ്റം ഇനി പുനഃസ്ഥാപിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയും, ധാര്‍ഷ്ട്യവും, തലയെടുപ്പും ഒക്കെ ആയി പലരും ഈ സ്കൈലൈനിനേയും, World Trade Centre-നേയും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. What ever!

ആ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി ഈ 11-നു കൂടി "Tribute In Light" തെളിയും. ഈ വര്‍ഷം മിക്കവാറും അവസാനത്തേതാവും എന്ന് പറയപ്പെടുന്നു. വ്യത്യസ്തമായ, ഒപ്പം സൗജന്യമായും കാണാവുന്ന ഒരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആണ്‌ ഇത്. ഈ വെള്ളിയാഴ്ച ഇതിന്റെ ടെസ്റ്റിങ്ങ് സമയത്ത് Brooklyn Heights Promenade ഭാഗത്ത് എത്തിയപ്പോള്‍ എടുത്തതാണ്‌ ചിത്രം.
[സിറ്റി സ്കൈലൈനിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ്‌ ബ്രൂക്ലിന്‍ ഹൈറ്റ്സ്. അബ്രഹാം ലിങ്കണ്‍ വിശേഷിപ്പിച്ചത്, "there may be finer views than this in the world, but I don't believe it", എന്നായിരുന്നു പോലും.]

അവിടെ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഈ നീല വെളിച്ചം പ്രത്യക്ഷപ്പെട്ടപ്പോള്‍ Cars എന്ന പിക്സാര്‍ ചിത്രത്തിലെ Mater-ന്റെ "its the ghostlight" എന്ന് പറയുന്ന വിറയാര്‍ന്ന മുഖം ആണ്‌ ഓര്‍മ്മ വന്നത്. കുട്ടികള്‍ക്കുള്ള ചിത്രം എന്ന് കരുതി Cars-നെ തഴഞ്ഞവര്‍ അഭിപ്രായം മാറ്റി വച്ച് ചിത്രം കാണാന്‍ ശ്രമിക്കുക. ഈ ചിത്രത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ച "Mater And The Ghostlight", എന്ന ഹ്രസ്വചിത്രത്തില്‍ ഗോസ്റ്റ് ലൈറ്റിനുള്ള വിശദീകരണം ഇങ്ങനെ: "...ghostlight is a glowing orb of blue translucent light that haunts these very parts [places]...".

പലരുടെയും ഓര്‍മ്മകളെ haunt ചെയ്യുന്ന ഈ ദിനത്തെ കുറിച്ച് ആവുമ്പോള്‍ ghostlight എന്ന പേര്‌ കുറച്ച് കൂടി അര്‍ത്ഥവത്താകുന്നു.
.

Labels: ,

September 04, 2008

കാ.... കാ.....

കാക്കയെ കുറിച്ച് ഒരു introduction-ന്റെ ആവശ്യം ഇല്ല, എന്നാലും, "യൂ മീന്‍, ക്‌രോ" എന്ന് ചോദിക്കുന്ന ആരെങ്കിലും ഉണ്ടാകാതിരിക്കില്ല. നാട്ടില്‍ ഏറ്റവും സുലഭമായി കാണപ്പെടുന്നതും, ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരെണ്ണത്തെയെങ്കിലും കാണാന്‍ പറ്റുമോ എന്നും നമ്മള്‍ ആദ്യം അന്വേഷിക്കുന്നതും, കാക്കയെ ആണ്‌. കാണാന്‍ ഒരു ലുക്ക് ഇല്ലാത്തത് ആണോ, അതോ സ്വഭാവ ദൂഷ്യം കൊണ്ടാണോ എന്നറിയില്ല നമ്മള്‍ ഈ പക്ഷിക്ക് വലിയ ബഹുമാനം കൊടുത്ത് കാണാറില്ല. അത് കൊണ്ട് കൂടിയായിരിക്കണം എന്നും വീടിന്‌ ചുറ്റും ഒരേ കാക്കയേ തന്നെയാണോ കാണുന്നത് എന്ന് പോലും ശ്രദ്ധിക്കാന്‍ സമയം കൊടുത്തിരുന്നില്ല. പക്ഷെ അവ നമ്മളെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം പണ്ട് വീട്ടില്‍ ഉണ്ടായി. സ്ഥിരമായി തേങ്ങ ഇടാന്‍ വരുന്നയാള്‍ക്ക് പകരം ഒരാള്‍ തെങ്ങില്‍ കയറിയപ്പോള്‍ കുറേ കാക്കകള്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ തുരത്താന്‍ ശ്രമിച്ചു. ഈ അനുഭവം അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ അനുഭവിക്കേണ്ടി വന്നു. ഏല്പിച്ച പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍ അന്ന് പുള്ളി കുറച്ച് പണിപ്പെട്ടു. അത് പോലെ ഉച്ച ഭക്ഷണ സമയത്ത് കൃത്യമായി വന്നെത്തുന്ന കാക്കകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നാലും, സാധാരണയില്‍ കവിഞ്ഞ ബുദ്ധിയുള്ള പക്ഷിയായി നമ്മള്‍ കാണുന്നില്ലെങ്കിലും അങ്ങനെയാണെന്നാണ്‌ സത്യം. ആഴമുള്ള പാത്രത്തില്‍ കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം കുടിച്ച കാക്കയെ പറ്റിയുള്ള കഥ ഒരു പക്ഷെ നടന്ന സംഭവം ആയിരുന്നോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള ചില വിക്രിയകള്‍ ആണ്‌ Joshua Klien പകര്‍ത്തിയത്. ഇന്ന് കേരളത്തിന്റെ സ്വന്തം Sanitation സര്‍‌വീസ് ആയ കാക്കയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് തീര്‍ച്ച. ഒപ്പം ശ്രമിച്ചാല്‍ നമുക്ക് ഉപകരിക്കുന്നവ പഠിപ്പിക്കാനും .....

Labels: