September 04, 2008

കാ.... കാ.....

കാക്കയെ കുറിച്ച് ഒരു introduction-ന്റെ ആവശ്യം ഇല്ല, എന്നാലും, "യൂ മീന്‍, ക്‌രോ" എന്ന് ചോദിക്കുന്ന ആരെങ്കിലും ഉണ്ടാകാതിരിക്കില്ല. നാട്ടില്‍ ഏറ്റവും സുലഭമായി കാണപ്പെടുന്നതും, ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഒരെണ്ണത്തെയെങ്കിലും കാണാന്‍ പറ്റുമോ എന്നും നമ്മള്‍ ആദ്യം അന്വേഷിക്കുന്നതും, കാക്കയെ ആണ്‌. കാണാന്‍ ഒരു ലുക്ക് ഇല്ലാത്തത് ആണോ, അതോ സ്വഭാവ ദൂഷ്യം കൊണ്ടാണോ എന്നറിയില്ല നമ്മള്‍ ഈ പക്ഷിക്ക് വലിയ ബഹുമാനം കൊടുത്ത് കാണാറില്ല. അത് കൊണ്ട് കൂടിയായിരിക്കണം എന്നും വീടിന്‌ ചുറ്റും ഒരേ കാക്കയേ തന്നെയാണോ കാണുന്നത് എന്ന് പോലും ശ്രദ്ധിക്കാന്‍ സമയം കൊടുത്തിരുന്നില്ല. പക്ഷെ അവ നമ്മളെയും ചുറ്റുമുള്ളവരെയും സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം പണ്ട് വീട്ടില്‍ ഉണ്ടായി. സ്ഥിരമായി തേങ്ങ ഇടാന്‍ വരുന്നയാള്‍ക്ക് പകരം ഒരാള്‍ തെങ്ങില്‍ കയറിയപ്പോള്‍ കുറേ കാക്കകള്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ തുരത്താന്‍ ശ്രമിച്ചു. ഈ അനുഭവം അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ അനുഭവിക്കേണ്ടി വന്നു. ഏല്പിച്ച പ്രോജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍ അന്ന് പുള്ളി കുറച്ച് പണിപ്പെട്ടു. അത് പോലെ ഉച്ച ഭക്ഷണ സമയത്ത് കൃത്യമായി വന്നെത്തുന്ന കാക്കകളെ ശ്രദ്ധിച്ചിട്ടുണ്ടോ?

എന്നാലും, സാധാരണയില്‍ കവിഞ്ഞ ബുദ്ധിയുള്ള പക്ഷിയായി നമ്മള്‍ കാണുന്നില്ലെങ്കിലും അങ്ങനെയാണെന്നാണ്‌ സത്യം. ആഴമുള്ള പാത്രത്തില്‍ കല്ലുകള്‍ പെറുക്കിയിട്ട് വെള്ളം കുടിച്ച കാക്കയെ പറ്റിയുള്ള കഥ ഒരു പക്ഷെ നടന്ന സംഭവം ആയിരുന്നോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ള ചില വിക്രിയകള്‍ ആണ്‌ Joshua Klien പകര്‍ത്തിയത്. ഇന്ന് കേരളത്തിന്റെ സ്വന്തം Sanitation സര്‍‌വീസ് ആയ കാക്കയില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് തീര്‍ച്ച. ഒപ്പം ശ്രമിച്ചാല്‍ നമുക്ക് ഉപകരിക്കുന്നവ പഠിപ്പിക്കാനും .....

Labels:

3 Comments:

  1. At 9/05/2008 9:02 PM, Blogger സരസന്‍ said...

    കാ.... കാ.....കീ...കീ..കീയ്..കീയ്..


    ബുഹാ..ഹാ‍..ഹ

     
  2. At 9/06/2008 10:52 AM, Blogger smitha adharsh said...

    ഇവിടെ ഈ ദോഹയില്‍ കാക്കയെ കണ്ടിട്ടില്ല കേട്ടോ..
    ബുദ്ധിയുള്ള പക്ഷിയായോ,sanitation servise il സഹായിക്കുന്ന പക്ഷിയായോ ഒക്കെ കണക്കാക്കുന്നുന്ടെന്കിലും,ഇല്ലെങ്കിലും...ബലി തര്‍പ്പണ സമയത്തു ഇവയുടെ സാന്നിധ്യം എപ്പോഴും,ആഗ്രഹിക്കുന്നുണ്ട് എന്നത് ഒരു വാസ്തവം തന്നെ...

     
  3. At 9/07/2008 6:28 AM, Blogger മാന്മിഴി.... said...

    എനിക്കു കാക്കകളെ ഇഷ്ടമാണ്.......അതുകൊണ്ട് തന്നെ ഇതും എനിക്കിഷ്ട്പ്പെട്ടു..........

     

Post a Comment

<< Home