ടവര്‍ ലൈറ്റിംഗ്
ബ്ലോഗ് ഡിസൈന്‍ ഒന്നു പുതുക്കാനുള്ള ആലോചനയില്‍ ഇരിക്കുകയായിരുന്നു കുറച്ച് ദിവസം ആയി. ആശയങ്ങള്‍ക്ക് വേണ്ടി തിരഞ്ഞ് നടന്ന ഞാന്‍ ചെന്നെത്തിയത് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍. ന്യൂയോര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന സ്ഥാനം തിരിച്ച് കിട്ടിയ സന്തോഷത്തില്‍ ആണ് ഇ.എസ്.ബി. ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എമ്പയറിന് എന്നും പുതിയ മുഖം നല്‍കുന്നത് അതിന്റെ മുകളിലെ ടവര്‍ ലൈറ്റിംഗ് ആണ്. സാധാരണയായി രണ്ടോ മൂന്നോ നിറങ്ങളാണ് ഇതിനെ അലങ്കരിക്കുന്നത്. ഈ നിറങ്ങള്‍ ഓരോ ദിവസത്തിന്റെ പ്രത്യേകതയെ സൂചിപ്പിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം അനുസ്മരിക്കപ്പെടുന്നത് ദേശീയ പതാകയിലെ മൂന്ന് നിറങ്ങള്‍ കൊണ്ടാണ്. പ്രത്യേക ലൈറ്റിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ വെള്ള നിറം മാത്രം.
ഈ ലൈറ്റിംഗ് തീം അനുകരിക്കാന്‍ ആണ് ചിന്ത. ഓരോ ദിവസവും അലങ്കരിക്കുന്ന നിറങ്ങള്‍ എതൊക്കെ എന്ന് ഇവിടെ നിന്നറിയാം. ഈ നിറങ്ങള്‍ ഉപയോഗിച്ച് സൈഡ്‌ബാറിലെ മൂന്ന് കളങ്ങളിലെ നിറം മാറ്റാനാണ് ശ്രമം. എത്രനാള്‍ തുടര്‍ന്നു പോകാന്‍ പറ്റും എന്നുറപ്പില്ല. അതു പോലെ തന്നെ പേജിന്റെ ഡിസൈനുമായി ഒത്തുപോകുന്ന നിറങ്ങള്‍ ആയിരിക്കുമോ എന്നും അറിയില്ല. ചില ദിവസങ്ങളില്‍ കണ്ണില്‍ തറയ്കുന്ന നിറങ്ങള്‍ സഹിക്കേണ്ടി വന്നേക്കാം. എന്തായാലും ഇന്ന് തുടങ്ങിയേക്കാം. ഇന്നത്തെ നിറം എന്തിനെ സൂചിപ്പിക്കുന്നു?
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിലെ ലൈറ്റിങ്ങിനെ പറ്റി കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഇവിടെ പോവുക.

7 Comments:
Your new templace looks nice. But it woule be nice if you can adjust (increase) the width of the top two blocks on the right sidebar to match the width of the bottom blocks.
അനോണീ, പറഞ്ഞ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒന്ന് കണ്ട് നോക്കൂ.
യീ ടെമ്പ്ലൈറ്റ് പുലിയാണു കേട്ടാ... ഇതു കോണ്‍ഫിഗറു ചെയ്ത പ്രാപ്രച്ചേട്ടന്‍ പുപ്പുലിയും :-)
ഇതു വളരെ നന്നായിട്ടുണ്ട്.
:)
ഉഗ്രന്‍.
Good. It looks much better now :-)
If you have time, just do one more change. Reduce the gap between the left content box and the right sidebar. Make it equal to the gap between the title box and the bottom content box. That will make this theme perfect :-)
Anonee, thats also taken care of.
Post a Comment
<< Home