March 13, 2009

സല്യൂട്ട്, അബ്‌സല്യൂട്ട്

മദ്യസേവ ഒരു socially accepted act ആയി കേരളത്തില്‍ അംഗീകരിക്കപ്പെടുന്നതിന്‌ മുമ്പുള്ള കാലഘട്ടത്തില്‍ ഞാന്‍ നാട്ടില്‍ നിന്ന് പോന്നിരുന്നു. അതു കൊണ്ട് മലയാളികളില്‍ വെള്ളമടി ശീലം എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്ന് ശരിക്കും മനസ്സിലായത് Beverages Corporation-ന്റെ കണക്ക് പുസ്തകത്തിലെ താളുകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളില്‍ ശ്രദ്ധിച്ചപ്പോഴായിരുന്നു.

അമേരിക്കയിലൊക്കെ എല്ലാവരും മദ്യപിക്കും എന്നും, അച്‌ഛനും, അമ്മയും, മക്കളും ഒന്നിച്ചിരുന്ന് കുടിച്ച് അര്‍മ്മാദിക്കുന്നവരാണെന്നൊക്കെ വിശ്വസിക്കുന്ന കുറേ പേരൊക്കെ ഇന്നും കേരളത്തിലും ഉണ്ട്. അവര്‍ക്ക് ഒക്കെ ആകാമെങ്കില്‍ നമുക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിക്കുന്ന വിവരദോഷികളും ഇല്ലാതില്ല. എന്നാല്‍ അമേരിക്കയില്‍ 37% ശതമാനം മദ്യം കഴിക്കാത്തവരാണെന്നാണ്‌ കണക്ക് (1939 മുതല്‍ ഈ കണക്കില്‍ മാറ്റം ഉണ്ടായിട്ടില്ല എന്ന് Gallup Consumption Survey). എന്നാല്‍ ബാക്കിയുള്ള 63%-ത്തില്‍ മദ്യപിച്ച് വഴക്കുന്നുണ്ടാക്കുന്നവരും, വഴിയില്‍ ഇഴയുന്നവരും, റോഡില്‍ വാളു വയ്ക്കുന്നവരും.... ഒക്കെ തീരെ ചെറിയൊരു ശതമാനം ആയിരിക്കും (മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ കണക്കിലേക്ക് തത്കാലം കടക്കുന്നില്ല). ഇതിനുള്ള മുഖ്യ കാരണം, മദ്യപിക്കുന്നവരില്‍ മുക്കാല്‍ പങ്കും കഴിക്കാന്‍ താത്പര്യപ്പെടുന്നത് Wine (ഇത് ആരോഗ്യത്തിന്‌ നല്ലതാണെന്ന പ്രചാരം ഈ അടുത്ത കാലത്ത് കൂടുതലായി കേള്‍ക്കുന്നു) അല്ലെങ്കില്‍ Beer ആണ്‌ എന്നതാവാം, അതല്ലെങ്കില്‍ നിയമത്തിന്റെ വലയിലാവും എന്നതിന്റെ ഭയമാവാം.

മദ്യം, പുകവലി പോലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ശീലം അല്ലെന്ന് വിശ്വസിക്കാം. അതു കൊണ്ടായിരിക്കണമല്ലോ പരസ്യങ്ങളില്‍, injurious എന്ന വാക്ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കാത്തത്.. (Drink responsibly, Drink in moderation എന്ന ഉപദേശങ്ങള്‍ പൊതുവെ ഉപയോഗിച്ച് കാണുന്നു). ഒരു ദിവസം 4 എണ്ണം വരെ ആകാം. എന്ന് വച്ച് ഒരാഴ്ച്ചയില്‍ 28 എന്നല്ല; മറിച്ച് പുരുഷന്മാര്‍ക്ക് 14-ഉം സ്ത്രീകള്‍ക്ക് 7-ഉം എന്ന അളവ് "low risk" ആയി പരിഗണിക്കാം എന്നാണ്‌ NIAAA പറയുന്നത്.
ഇത് ആരോഗ്യവാനായ ഒരാള്‍ക്ക് കഴിക്കാവുന്നതിന്റെ ലിമിറ്റ് ആണ്‌ സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ നോക്കിയും കണ്ടും പ്രവര്‍ത്തിക്കുക.

ഈ വകയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ സര്‍ക്കാര്‍ ഖജനാവിലേക്ക് വലിയൊരു സംഖ്യ തന്നെയാണ്‌ കൊണ്ടുവരുന്നത്. അത് കൊണ്ടാണല്ലോ സര്‍ക്കാര്‍ തന്നെ ഇതിനെ silently പ്രോത്സാഹിപ്പിക്കുന്നത്. പക്ഷെ ഇതിനെ after and related effects-നെ കുറിച്ച് ആര്‍ക്കും ഒരു ബോധവും ഇല്ല എന്നതാണ്‌ വലിയ തമാശ. ഇത്രയും വലിയൊരു business market-ഉം, അടിച്ച് അലമ്പുണ്ടാക്കാന്‍ തയാറാവുന്ന അണികളുമുള്ള കോര്‍പ്പറേറ്റ് പാര്‍ട്ടി എന്താണാവോ ഈ ബിസിനസ്സിലേക്ക് ഇനിയും ചുവട് വയ്ക്കാത്തത്. റഷ്യയില്‍ ആവാമെങ്കില്‍ കേരളത്തിലും ആവാം എന്നായിരുന്നല്ലോ? ഒരു അവിടത്തെ പോലെ ഇവിടേയും സിസ്റ്റം. അവിടത്തെ വീര്യം കൂടിയ മുന്‍ പ്രസിഡന്റിന്റെ സ്വന്തം പേരില്‍ അടിച്ചിറക്കുന്ന ബ്രാന്റ് അടിച്ച് മുന്‍ സഃഖാക്കള്‍ വീര്യം കൂട്ടുന്നത് പോലെ ഒന്ന് നോക്കിയാല്‍ എന്താ? പുതിയ പ്രസിഡന്റ് വന്ന്പ്പോള്‍ പുതിയ ബ്രാന്റും ഇറങ്ങി, പക്ഷെ ഭരണം പോലെ തന്നെ വില്പനയിലും ജനപ്രീതി പോരാ. കേരളം ഇനിയും ബംഗാള്‍ ആവാത്തത് കൊണ്ട്, ഇവിടെ ഓരോ പാര്‍ട്ടി സെക്രട്ടറി മാറുമ്പോള്‍ പുതിയവ ഇറക്കിയാല്‍ മതി. ഇനി ഓരോ ഗ്രൂപ്പിനും, പക്ഷത്തിനും, ഘടക കക്ഷികള്‍ക്കും സ്വന്തം ബ്രാന്റ് വേണെങ്കില്‍ അങ്ങനെ. പക്ഷെ ഒരു "മുഖ്യന്‍ മാര്‍ക്ക്" ഡ്രിങ്ക് ആയിരിക്കും തറവാട്ടിന്‌ നല്ലത്, പാക്കേജിലും, പരസ്യത്തിലും, ഡിസ്‌പ്ലെയിലും, പ്രസന്റേഷനിലും, ഭയങ്കര വീറും, പവറും തോന്നും, തോന്നണം; പക്ഷെ സീറോ ആക്ഷന്‍, വാചകം മാത്രം, കം‌പ്ലീറ്റ് ശൂന്യം, ഓള്‍ ബ്ലാങ്ക്.... ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാവില്ല. So, Drink Responsibly!.

Labels: ,

November 12, 2008

പ്ലാസ്റ്റിക്ക് ബാഗ് സര്‍ച്ചാര്‍ജ്ജ്

ധവള വിപ്ലവവും ഹരിതവിപ്ലവവും കഴിഞ്ഞകാല സംഭവങ്ങളാണ്‌. എന്നാല്‍ ഇതില്‍ രണ്ടാമന്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിച്ചിട്ട് കുറച്ച് കാലമായി. പക്ഷെ ഇത് ഇപ്പോഴും വന്‍ നഗരങ്ങളിലെ Retro/Metro Fashionistas മാത്രം ഏറ്റെടുത്ത "Be Green" ആശയത്തില്‍ ഒതുങ്ങി ഇരിക്കുകയാണ്‌. കൃത്യമായ ഒരു അജണ്ടയില്‍ ഒതുങ്ങാത്ത ആശയമായതിനാല്‍ "Whole Foods" പോലുള്ള കമ്പനികള്‍ക്ക് ഇതൊരു publicity-യും, സാധനങ്ങള്‍ക്ക് കൂടുതല്‍ കാശ് ഈടാക്കാനുള്ള കാരണവും കൂടിയാണ്‌. ഇതില്‍ നിന്ന് വ്യത്യസ്ഥമായി പ്ലാസ്റ്റിക്ക് ബാഗ് ഒന്നിന്‌ 5c നിരക്കില്‍ ഈടാക്കും എന്നൊരു നീക്കം നടത്തി IKEA ആയിരുന്നു ചിലരുടെയെങ്കിലും ശീലങ്ങളെ മാറ്റി മറിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം IKEA ഉപഭോക്താക്കള്‍ 64 million (92%) കുറവ് പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിച്ചു എന്നാണ്‌ കണക്ക്. ഒരു വര്‍ഷം അമേരിക്കക്കാര്‍ വലിച്ചെറിയുന്ന 100 Billion പ്ലാസ്റ്റിക്ക് കവറുകളില്‍ ഇത്രയെങ്കിലും കുറഞ്ഞല്ലോ എന്ന് സമാധാനിക്കാം.

ഈ പാത പിന്‍‌തുടര്‍ന്നാല്‍ രണ്ട് കാര്യങ്ങള്‍ സാധിക്കാം, എന്നതാവണം NYC-യെ ഇങ്ങനെ ഒരു തീരുമാനത്തിന്‌ പ്രേരിപ്പിക്കുന്നത്. ഇന്ന് കടകള്‍ സൗജന്യമായി നല്‍കുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് 6c വച്ച് ഈടക്കണമെന്ന് അനുശാസിക്കുന്ന പുതിയൊരു നിയമം ന്യൂയോര്‍ക്ക് സിറ്റി മെയറിന്റെ ഓഫീസില്‍ ഒരുങ്ങുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് പ്ലാസ്റ്റിക്ക് നിരോധനം എന്ന് ഒരു ലക്ഷ്യം മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല. പകരം ഇത്തരം ഒരു നീക്കം കൊണ്ട് വര്‍ഷത്തില്‍ $16 million-ന്റെ അധിക വരുമാനം എന്ന നേട്ടം കൂടി കണ്ട് കൊണ്ടായിരിക്കണം. Reusable ബാഗുകള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ കമ്പനികള്‍ ഇതിനകം തന്നെ multi-billion ഡോളറിന്റെ ഓര്‍ഡറിന്‌ കാത്തിരിക്കുന്നുണ്ടാവും എന്നത് മറ്റൊരു വിഷയം!

പ്ലാസ്റ്റിക്ക് നിരോധനം എന്ന പേരില്‍ മൈക്രോണിന്റെ കണക്ക് നോക്കി കൈക്കൂലി വിഴുങ്ങാന്‍ കടകള്‍ റെയ്‌ഡ് ചെയ്യുന്ന നാട്ടിലെ ഏമാന്മാരെ അഴിച്ച് വിടുന്നവര്‍ ഇനി ഈ വഴിക്ക് ആലോചിക്കട്ടേ.
.

Labels: ,

July 23, 2007

റേസര്‍-ബ്ലേഡ് മോഡല്‍

പ്രീമിയം വില കൊടുത്ത് വാങ്ങി പലരും നിത്യേന ഉപയോഗിക്കുന്ന ഒരു സാധനം ആണ്‌ Gillette Mach3 ബ്ലേഡുകള്‍. പ്രീമിയം എന്നത് ആപേക്ഷികം ആയിരിക്കാം, പക്ഷെ എങ്ങനെ നോക്കിയാലും 4 എണ്ണത്തിന്റെ പായ്ക്കറ്റിന്‌ $12-$15 എന്ന വില എനിക്ക് പ്രീമിയം ആയാണ്‌ തോന്നുന്നത്. ജില്ലെറ്റ് കമ്പനിക്ക് കാശ് മുഴുവന്‍ ഉണ്ടാക്കി കൊടുക്കുന്നത് ഈ "ബ്ലേ...യ്‌ഡ്" വില്പ്പന തന്നെയാണ്‌. എത്ര പേരേയാണ്‌ ഓരോ ദിവസവും അറക്കുന്നത്! ആളുകളെ ഇതിലേക്ക് വശീകരിക്കുന്നതിനായാണ്‌ അവര്‍ റേസര്‍† $5.00 താഴെ വിലയ്ക്ക് വില്‍ക്കുന്നത്. ആദ്യ തവണ ഉപയോഗിക്കാനുള്ള ബ്ലേഡും കൂടെ തരുന്നു. ഈ വിപണന തന്ത്രത്തെ "razor and blade business model" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിലും വില കുറഞ്ഞ ബ്രാന്റുകള്‍ ഇല്ലേ, അത് വാങ്ങിയാല്‍ പോരേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം, പക്ഷെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ക്ക് അതിന്റെ കാര്യം അറിയാം. മറ്റുള്ളവര്‍ കുറഞ്ഞ വിലയ്ക്ക് പാര്‍ട്ടുകള്‍ ഉണ്ടാക്കി വില്‍ക്കാതിരിക്കാന്‍ പേറ്റന്റിന്റെ ബലവും ഉണ്ട്. Mach3 ബ്രാന്റിന്‌ മാത്രമായി ജില്ലെറ്റിന്‌ 50 പേറ്റന്റുകള്‍ ആണുള്ളത്.

മൂന്ന്-നാല്‌ വര്‍ഷം മുമ്പ് ഒരു ഹോളിഡേ സീസണില്‍ എന്റെ സഹമുറിയന്‍ ഒരു ഉഗ്രന്‍ പ്രിന്റര്‍ വാങ്ങിക്കൊണ്ടു വന്നു. തുച്ചമായ വില, only $49.99. തുറന്ന് നോക്കിയപ്പോള്‍ മനസ്സിലായി, പ്രിന്ററിന്റെ മഷി (cartridge) കൂടെയില്ല, അത് വേറെ വാങ്ങണം. മഷി വാങ്ങാന്‍ പോയി വില കേട്ടപ്പോള്‍ ആണ്‌ കണ്ണ് തള്ളിപ്പോയത്, only $99.99. മാര്‍ക്കറ്റില്‍ നോക്കിയാല്‍ ഇത് പോലെ അനേകം സാധനങ്ങള്‍ കാണാം; സെല്‍‌ഫോണ്‍, പ്രിന്ററുകള്‍, ബ്ലഡ് ഷുഗര്‍ ടെസ്റ്റ് മഷീനുകള്‍, വാക്യും ക്ലീനറുകള്‍...

ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സാധനങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ഒരു high-end multimedia computer എന്ന് വിശേഷിപ്പിക്കാവുന്ന XBox 360 gaming console മാര്‍ക്കറ്റില്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞ് കേട്ടിരുന്നു, Microsoft ഒരു കണ്‍സോളിന്മേല്‍ 100 ഡോളറില്‍ കൂടുതല്‍ നഷ്ടം സഹിക്കുന്നുണ്ടെന്ന്. ഇതിനുള്ള games/accessories വില്പനയിലൂടെയാണ്‌ അവര്‍ ഈ നഷ്ടം നികത്തുന്നത്. XBox വാങ്ങുന്നവര്‍ അതിനുള്ള games വാങ്ങാതിരിക്കുമോ? ഇറങ്ങുന്ന സമയത്ത് game ഒരെണ്ണത്തിന്‌ $50 ആയിരുന്നു വില എന്ന് ഓര്‍ക്കുക.

ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയ സംഭവം അല്ലെന്നതാണ്‌ വസ്തുത, അതു കൊണ്ട് തന്നെ ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും. 1870-ല്‍ John D. Rockefeller ചൈനക്കാര്‍ക്കും മറ്റും സൗജന്യമായി മണ്ണെണ്ണ വിളക്കുകള്‍ നല്‍കിയിരുന്നു പോലും. അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകത്തില്‍ നിന്നും; "In the 1870s, Standard Oil was providing free kerosene lamps to remote parts of the world, and teaching foreigners to use them, in order to build a global consumer base..."

† Razor in this context is, a variety of miscellaneous parts which help hold the blade in place.

Labels: , ,

July 21, 2007

ഓപ്പ്ണ്‍ ഓഫീസ്

പൊതുജന തത്പരനായ, രാഷ്ട്രീയക്കാരനല്ലാത്ത, കര്‍ക്കശ സ്വഭാവക്കാരനായ ഭരണാധികാരി എന്നതിനേക്കാള്‍ എനിക്ക് ന്യൂയോര്‍ക്ക് സിറ്റി മെയര്‍‌ Michael Bloomberg-നോട് ബഹുമാനം തോന്നിയിരുന്നത് ഒരു career achiever എന്ന നിലയില്‍ ആണ്. അദ്ദേഹത്തെ multi-millionnaire ആക്കാന്‍ സഹായിച്ച Bloomberg എന്ന ഫൈനാന്‍ഷ്യല്‍ ആപ്ലിക്കേഷന്റെ ഉപയോഗത്തെ കുറിച്ച് ഞാന്‍ ഈ അടുത്താണ് ശരിക്കും അറിഞ്ഞ് തുടങ്ങിയത്. മാന്‍‌ഹാട്ടണിലുള്ള അവരുടെ headquarters സന്ദര്‍ശിക്കാന്‍ കുറച്ച് കാലമായി അവസരം കിട്ടിയിട്ടും പോകാതിരുന്നത് സമയക്കുറവ് കൊണ്ടായിരുന്നു. അവസാനം ഇന്ന് ഞാന്‍ ആ കര്‍മ്മം നിര്‍‌വ്വഹിച്ചു. ആയിരത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ഈ സ്ഥലത്തെ കാമ്പസ് എന്നാണ്‌ പറയേണ്ടതെങ്കിലും ഒരു ബില്‍ഡിങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു സ്ഥാപനത്തെ കാമ്പസ് എന്ന് വിശേഷിക്കാമോ എന്നൊരു സംശയം.

സാധാരണയായി വലിയ ഓഫീസുകളില്‍ പോയാല്‍ എന്നെ ആകര്‍ഷിക്കാറുള്ളത് അവിടത്തെ cafeteria ആണ്‌. ഇവിടെ അങ്ങനെ ഒരു സംഭവം ഇല്ലാത്തത് ഒരു ന്യൂനതയാണ്‌. Hightech-ഉം Green Buildings-ഉം ഇവിടെ ഒരു പുതുമ അല്ലാത്തത് കൊണ്ട് അതൊന്നും കണ്ണില്‍ ഉടക്കിയില്ല. ഇതേ കെട്ടിടത്തില്‍ തന്നെയായിരുന്നു bloomberg റേഡിയോയും, ടി.വി. സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നത്.

ഇതിനേക്കാള്‍ ഒക്കെ എനിക്ക് വ്യത്യസ്ഥമായി തോന്നിയത് അവിടത്തെ ഓഫീസ് സെറ്റപ്പ് ആയിരുന്നു. ഇവിടെ മുറികള്‍ എന്ന് പറയാന്‍ ഉള്ളത് ഗ്ലാസ് കൊണ്ടുള്ള conference rooms മാത്രം, അതിനും കര്‍ട്ടനുകളോ, ബ്ലൈന്‍ഡുകളോ ഇല്ല. ആര്‍ക്കും ഓഫീസ് മുറികള്‍ ഇല്ല, വേര്‍ത്തിരിക്കപ്പെട്ട ക്യൂബിക്കളുകളും ഇല്ല. എല്ലാവരും നിരത്തിയിട്ടിരിക്കുന്ന നീളന്‍ മേശകളില്‍ ഘടിപ്പിച്ച workstation-കളില്‍ അവരവരുടെ ജോലി ചെയ്യുന്നു. ഇവിടെ ടീം ലീഡ് ആരെന്നോ, മാനേജര്‍ ആരെന്നോ വിളിച്ചറിയിക്കുന്ന ഒന്നും ഇല്ല... CEO വരേ ഇത് പോലെ മറ്റ് ആളുകളുടെ കൂടെ ഇടപഴകി ജോലി ചെയ്യുന്നു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ "our proud unique and open culture".

ഇന്നലെ പെയ്ത മഴയില്‍ കിളുര്‍ത്ത startup കമ്പനികള്‍ അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത executives-നെ തലയില്‍ എടുത്ത് വയ്ക്കുന്ന നാട്ടില്‍ ആണ്‌ ഇത്, അതും ഒരു ഫൈനാഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനി.

Labels: ,