September 22, 2006

ഹീറോ & zero

ഇരിക്കുന്ന സ്ഥാനത്തിന്‌ നിരക്കാത്തതായാലും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് കൈയ്യടിയും സ്വീകരണവും ഏറ്റുവാങ്ങി നടന്ന് പോവുകയാണ്‌ ഹ്യൂഗോ ഷാവേസ്.
മറ്റൊരു ഭാഗത്ത് മുഷാറഫ് കരഞ്ഞിരിക്കുകയാണ്‌. തന്റെ തറവാട് കുഴിച്ച് കുളം തോണ്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ്‌ താന്‍ അമേരിക്കയുടെ കൂടെ നിന്നതെന്നാണ്‌ ഈ നേതാവിന്റെ വാദം. അഹോ കഷ്ടം.

ഇപ്പോള്‍ കിട്ടിയത്‌:
ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, എല്ലാം തെറ്റിധാരണയാണെന്നും ഉള്ള വിധം അമേരിക്കന്‍ പ്രസിഡന്റിന്റെ 'റ്റേക്കണ്‍ അബാക്ക്‌' പ്രസ്താവന.

Finally:
* അമേരിക്ക മറ്റ് പല രാജ്യങ്ങളേയും പോലെ പാകിസ്താനേയും ഭീഷണിപ്പെടുത്തിയാണ്‌ കൂടെ നിര്‍ത്തിയത്.
* ഭീഷണിപ്പെടുത്താന്‍ മാത്രം ഉള്ള തെറ്റ് പാകിസ്താന്‍ ചെയ്യുന്നുണ്ടെന്ന് അമേരിക്കയ്ക്ക് അറിയാം.
* തങ്ങളുടെ കൂടെ നില്ക്കുന്നവര്‍ക്ക് എന്ത് തോന്ന്യാസവും ആകാം.
* ഇന്ത്യ കാലങ്ങളായി പാകിസ്താനിനെ പറ്റി അമേരിക്കയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനി നിര്‍ത്താം.

ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മറ്റ് രാജ്യങ്ങളെങ്കിലും ഇനി മനസ്സിലാക്കട്ടെ.

September 20, 2006

കോപ്പിറൈറ്റ്

പുതിയതായി ഓഫീസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ പയ്യന്‍ പരിചയപ്പെടാന്‍ വന്നു. ഹായ് ഹൂയ്, ഏത് ടീമില്‍ ആണ്‌, എപ്പോള്‍ ചേര്‍ന്നു എന്നൊക്കെ കഴിഞ്ഞ ശേഷം അവന്‍ എന്റെ മേശപ്പുറത്തുള്ള ഒരു ആര്‍ട്ടിക്കിള്‍ കാണുകയും ഒരു കോപ്പി തരാമോ എന്നു ചോദിക്കുകയും ചെയ്തു.

ഇറ്റ് ഇസ് എ കോപ്പിറൈറ്റഡ് മെറ്റീരിയല്‍. ഐ ആം നോട്ട് സപ്പോസ്‌ഡ് റ്റു മേക്ക് കോപ്പീസ് ഓഫ് ഇറ്റ് .
എന്നു പറഞ്ഞപ്പോള്‍, പുള്ളി ഓക്കെ പറഞ്ഞ് പിരിഞ്ഞു.

ഞാന്‍ വീണ്ടും ജോലിയില്‍ മുഴുകി. പിന്നെ ഈ ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ ആണ്‌ ഓര്‍ത്തത്. ഞാന്‍ ആലോചിച്ച് കൊടുത്ത ഒരു മറുപടി ആയിരുന്നില്ല അത്. കോപ്പിറൈറ്റും, individual property rights-ഉം ഒക്കെ ഒരു പരിധി വരെ ഒക്കെ മാത്രം പാലിക്കുന്ന ഒരാളുടെ മനസ്സില്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ചിന്ത ഉണ്ടാകുന്നത് നല്ല കാര്യം എന്നു വിചാരിച്ച് ഇരിക്കുന്നു. ഒരു സുഹൃത്താണ്‌ ചോദിച്ചിരുന്നതെങ്കില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകുമായിരുന്നോ എന്ന് ഉറപ്പില്ല. പക്ഷെ ഒരുപാട് അടുത്ത സുഹൃത്താണെങ്കില്‍ 'നീ അത് കാശ് കൊടുത്ത് വാങ്ങടേ' എന്ന് പറയാനുള്ള സമയം ആയെന്ന് തോന്നുന്നു. ആക്സസിബിലിറ്റി പ്രശ്നം കൊണ്ടാണ്‌ നമ്മള്‍ പലപ്പോഴും കടുംകൈകള്‍ ചെയ്യുന്നത്. അതല്ലെങ്കില്‍ കൊടുക്കുന്ന വിലയ്ക്ക് ഈ സാധനം ഇല്ലെന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍. ഒരു പ്രോഡക്റ്റിന്‌ നിര്‍മ്മാതാവിനുള്ള ചെലവിനൊപ്പം അത് കൊണ്ട് കസ്റ്റമറിനുള്ള value addition കൂടി കണക്കിലെടുത്ത് വില ഈടാക്കിയാല്‍ എല്ലാവരും കോപ്പിറൈറ്റുകള്‍ പാലിക്കും എന്ന് തോന്നുന്നു. ആ വകുപ്പില്‍ പെടുന്ന ഒരു സാധനം ആയത് കൊണ്ട് കൂടി ആയിരിക്കാം അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്.