ഹീറോ & zero
ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതായാലും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് കൈയ്യടിയും സ്വീകരണവും ഏറ്റുവാങ്ങി നടന്ന് പോവുകയാണ് ഹ്യൂഗോ ഷാവേസ്.
മറ്റൊരു ഭാഗത്ത് മുഷാറഫ് കരഞ്ഞിരിക്കുകയാണ്. തന്റെ തറവാട് കുഴിച്ച് കുളം തോണ്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ അമേരിക്കയുടെ കൂടെ നിന്നതെന്നാണ് ഈ നേതാവിന്റെ വാദം. അഹോ കഷ്ടം.
ഇപ്പോള്‍ കിട്ടിയത്:
ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, എല്ലാം തെറ്റിധാരണയാണെന്നും ഉള്ള വിധം അമേരിക്കന്‍ പ്രസിഡന്റിന്റെ 'റ്റേക്കണ്‍ അബാക്ക്' പ്രസ്താവന.
Finally:
* അമേരിക്ക മറ്റ് പല രാജ്യങ്ങളേയും പോലെ പാകിസ്താനേയും ഭീഷണിപ്പെടുത്തിയാണ് കൂടെ നിര്‍ത്തിയത്.
* ഭീഷണിപ്പെടുത്താന്‍ മാത്രം ഉള്ള തെറ്റ് പാകിസ്താന്‍ ചെയ്യുന്നുണ്ടെന്ന് അമേരിക്കയ്ക്ക് അറിയാം.
* തങ്ങളുടെ കൂടെ നില്ക്കുന്നവര്‍ക്ക് എന്ത് തോന്ന്യാസവും ആകാം.
* ഇന്ത്യ കാലങ്ങളായി പാകിസ്താനിനെ പറ്റി അമേരിക്കയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനി നിര്‍ത്താം.
ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മറ്റ് രാജ്യങ്ങളെങ്കിലും ഇനി മനസ്സിലാക്കട്ടെ.
മറ്റൊരു ഭാഗത്ത് മുഷാറഫ് കരഞ്ഞിരിക്കുകയാണ്. തന്റെ തറവാട് കുഴിച്ച് കുളം തോണ്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ അമേരിക്കയുടെ കൂടെ നിന്നതെന്നാണ് ഈ നേതാവിന്റെ വാദം. അഹോ കഷ്ടം.
ഇപ്പോള്‍ കിട്ടിയത്:
ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, എല്ലാം തെറ്റിധാരണയാണെന്നും ഉള്ള വിധം അമേരിക്കന്‍ പ്രസിഡന്റിന്റെ 'റ്റേക്കണ്‍ അബാക്ക്' പ്രസ്താവന.
Finally:
* അമേരിക്ക മറ്റ് പല രാജ്യങ്ങളേയും പോലെ പാകിസ്താനേയും ഭീഷണിപ്പെടുത്തിയാണ് കൂടെ നിര്‍ത്തിയത്.
* ഭീഷണിപ്പെടുത്താന്‍ മാത്രം ഉള്ള തെറ്റ് പാകിസ്താന്‍ ചെയ്യുന്നുണ്ടെന്ന് അമേരിക്കയ്ക്ക് അറിയാം.
* തങ്ങളുടെ കൂടെ നില്ക്കുന്നവര്‍ക്ക് എന്ത് തോന്ന്യാസവും ആകാം.
* ഇന്ത്യ കാലങ്ങളായി പാകിസ്താനിനെ പറ്റി അമേരിക്കയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇനി നിര്‍ത്താം.
ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മറ്റ് രാജ്യങ്ങളെങ്കിലും ഇനി മനസ്സിലാക്കട്ടെ.
10 Comments:
ഇന്ത്യയെ എന്തു പറഞ്ഞു പേടിപ്പിച്ചാവും അമേരിക്ക ചില കാര്യങ്ങളിലെങ്കിലും ഒപ്പം നിര്‍ത്തുന്നത് ;)
അതൊരു കുടുക്ക് പിടിച്ച ചോദ്യം ആയി പോയല്ലോ പെരിങ്ങോടരേ?
ചൈനയ്ക്ക് ഒരു എതിരാളി എന്ന നിലയില്‍ ഇന്ത്യയെ കൂടെ നിര്‍ത്തേണ്ടത് അമേരിക്കയുടെ ആവശ്യം അല്ലേ? ഇന്ത്യയെങ്ങാന്‍ ഇറാന്റെ തോളില്‍ കൈ ഇട്ടാല്‍ തീര്‍ന്നില്ലേ കാര്യം? ഒരു കാരാട്ട് ആയി ചിന്തിച്ചാല്‍ സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണ്ട് പിടിക്കാന്‍ പറ്റും.
പിന്നെ നല്ല കുട്ടിയായി ഇരുന്നാല്‍ യു.എന്നില്‍ ഒരു സീറ്റ്, ആണവ പദ്ധതിക്ക് അംഗീകാരം... അങ്ങനെ പലതും കിട്ടില്ലേ.
യു എന്നിലൊരു സ്ഥിരാഗത്വം ചോദിച്ചിട്ട് കുറെ കാലായി...ഒരു സീറ്റു തരോ ഒരു സീറ്റ് തരോന്ന് പറഞ്ഞിട്ട് കുറേ കാലായി.അതിനൂ അമേരിക്കയും ബ്രിട്ടനുമൊക്കെ കനിയണമത്രേ.എന്തു ചെയ്യാന്‍?ഇന്ത്യ എന്നും ഇരക്കേണ്ടവന്‍!അവന്‍ ഇരക്കട്ടെ.എപ്പോഴെങ്കിലും കിട്ടിയെങ്കിലായി.കിട്ടുമ്പോള്‍ യു എന്‍ അടിച്ചുപിരിഞ്ഞു കാണും.തീര്‍ച്ച!
ഇന്ത്യയുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് അമേരിക്കക്ക് പണ്ടേ അറിയാമായിരുന്നല്ലൊ. 9/11 വന്നപ്പോഴല്ലേ അമേരിക്കയിലും തീവ്രവാദം ഇതുപോലെ ഉണ്ടാവും എന്നവരു അറിഞ്ഞേ.
അതിനുമുമ്പ് ഇവിടേം കാനഡായിലും യൂ.കേയിലും ഒക്കെ നമ്മുടെ നാട്ടിലെ തീവ്രവാദികളെ തീറ്റിപോറ്റുക ആയിരുന്നില്ലെ ഇവരൊകെ?
9/11 ആയപ്പോഴേക്കും 50,000
കാഷ്മീരികള്‍ മരിച്ചിട്ടുണ്ട്..എന്നിട്ടും 2000 അമേരിക്കക്കാര്‍ മരിച്ചപ്പോഴാണ് തീവ്രവാദം സ്വതന്ത്ര്യത്തിന്റെ മുറവിളിയല്ലെന്നും എവിടെയെങ്കിലും ഒക്കെ മറ്റു രാജ്യങ്ങളോടുള്ള തീവ്രവാദം പരിപോഷിപ്പിച്ചോണ്ടിരുന്നാല്‍ അവസാനം വേറെ എവിടെയെങ്കിലും വെച്ച് കിട്ടുമെന്നും ഒക്കെ അവര്‍ക്ക് മനസ്സിലായത്...
അല്ല്ലെങ്കില്‍ ഉറക്കം നടിക്കല്‍ നിറുത്തിയത്.
വെനുസേല എണ്ണയുടെ വില ഷാവേസിന് നല്ലോണം അറിയാം എന്ന് തോന്നുന്നു.
പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍ അണ്‍സേര്‍ട്ടിനിറ്റി നിലനില്‍ക്കുന്ന കാലത്തോളം..സൌദി കഴിഞ്ഞാല്‍ അവിടുന്നല്ലേ ഏറ്റവും കൂടുതല്‍ എണ്ണ അമേരിക്ക മേടിച്ചു കൂട്ടുന്നെ.
"അമേരിക്ക പാകിസ്താനെ ബോംബ് ചെയ്ത് പ്രാചീന ശിലായുഗത്തേക്ക് കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തി" എന്ന പ്രസ്താവന കേട്ട് പ്രസിഡന്റ് ബുഷ് ‘റ്റേക്കണ്‍ എബാക്ക്’ ആയത് അറിഞ്ഞില്ലെന്നുണ്ടോ പ്രാപ്രേ? ഇങ്ങനെ കണ്ണിച്ചോരയില്ലാത്ത പോസ്റ്റൊക്കെ ഇടല്ലേ ;)
പെരിങ്ങോടരെ ഇന്ത്യ നിങ്ങള് വിചാരിക്കുന്നത് പോലെ ‘ഇമ്മിണി ബല്യ‘ ശക്തിയൊന്നുമല്ല!അതു അമേരിക്കക്കും മറ്റും ശരിക്കൂ അറിയുകയും ചെയ്യും.ഒരു പൊക്രാന്‍ പോട്ടിച്ചപ്പോളും കാര്‍ഗിലില്‍ കുറച്ചു വെടി പൊട്ടിച്ചോപ്പോഴേക്കും ഇന്ത്യക്ക് പാട്ടപിരിവു നടത്തേണ്ടി വന്നു.പാട്ടനിറക്കാന്‍ നഴ്സറി സ്കൂളില്‍ വരെ കയറിയിറങ്ങേണ്ടി വന്നു.അതും പോരാഞ്ഞ് നമ്മുടെ രാഷ്ട്രീയക്കാര്‍ കാര്‍ഗിലില്‍ മരിച്ച പട്ടാളക്കാരുടെ സ്മശാനത്തിനു വിലപേശി വിക്കുകയും ചെയ്തു...ഇനിയെന്തു വേണം?എന്നിട്ട് നമ്മളും ലോകത്തിലെ വന്‍ ശക്തിയാകാന്‍ ശ്രമിക്കണോ?അതോ കോരനും കഞ്ഞി കുമ്പിളില്‍ എന്ന പാട്ടും പാടി നടക്കണോ?
ഫാര്‍സീ... യു.എന്നിലെ സീറ്റിന് വേണ്ടി ഞാനും കുറേ കാലം മുറവിളി കൂട്ടിയതാ.. ഒരു ദിവസം അവര്‍ എന്നെ അവിടെ കൂട്ടി കൊണ്ട് പോയി അവരുടെ ദയനീയ സ്ഥിതി കാണിച്ചു തന്നു. അന്ന് ഞാന്‍ കണ്ട കാഴ്ച ഇവിടെ ഇട്ടിരുന്നു. ആ നടുവിലെ ഇട്ടിരിക്കുന്ന പത്ത് കസേരയില്‍ നിന്ന് ആരെങ്കിലും എണീറ്റ് പോയാലെ നമ്മക്ക് സീറ്റ് കിട്ടൂ.
ആദിത്യാ, പറഞ്ഞ കാര്യം ബുഷിന് ഓര്‍മ്മയില്ലെങ്കിലും കേട്ട കാര്യം മുഷാറഫിന് ഓര്‍മ്മയുള്ളത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. പോസ്റ്റ് ഡിലീറ്റിയാല്‍ കോടതി ലംഘനം ആകും. അത് കൊണ്ട് തിരുത്താം...
ഇഞ്ചീ... പറഞ്ഞത് മുഴുവന്‍ സത്യം. 'ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ ...' എന്ന പോലെയായിരുന്നു അമേരിക്കയുടെ കാര്യം. അടികിട്ടിയപ്പോള്‍ ആണ് അതിന്റെ ചൂട് മനസ്സിലായത്. പക്ഷെ അവര്‍ അതും നന്നായി മുതലെടുത്തില്ലേ. ഒരു ജനതയെ മുഴുവന്‍ ഈ പേര് പറഞ്ഞ് പറ്റിക്കുകയല്ലേ?
ചുട് ചോറ് വാരുന്നതിനിടയില്‍ പിടഞ്ഞ് വീണ് മരിച്ച കുട്ടിക്കുരങ്ങന്മാരെ രക്തസാക്ഷികള്‍ ആക്കുന്ന തരംതാണ രാഷ്ട്രീയക്കാരും ഈ സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസം.
ഷാവേസിനെ പറ്റി ഞാന്‍ എന്ത് പറയാന്‍.
പ്രാപ്രേ, ഒമ്പത്/പതിനൊന്ന് സംഭവം അമേരിക്ക മാസ്റ്റര്‍മൈന്‍ഡ് ചെയ്ത ഒരു ഡ്രാമ ആയിരുന്നു എന്ന ഒരു ‘ഇന്റര്‍നെറ്റ് റൂമര്‍’ കേട്ടിട്ടുണ്ടോ? പെന്റഗണില്‍ തകര്‍ന്ന ഭാഗങ്ങളിലെ ഒരു മേജര്‍ ഓഫീസര്‍ പോലും അന്ന് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടില്ല, ഫ്ലൈറ്റുകള്‍ ബലമായി താഴെയിറക്കാനുള്ള സാവകാശം ഉണ്ടായിരുന്നു എന്നൊക്കെപ്പറഞ്ഞ് കുറെ സാഹചര്യത്തെളിവുകള്‍ നിരത്തിയ ഒന്ന്...
വായിക്കാന്‍ രസമാണ് :) (പ്രത്യേകിച്ചും ഇറാക്കില്‍ ഡബ്‌ളിയു യെം ഡീസില്ലായിരുന്നു എന്ന് ഞമ്മക്കറിയാരുന്നു എന്നും പറഞ്ഞ് കോമണ്‍ ഇന്റലിജന്‍സ് ഇല്ലാത്ത പന്നികള്‍ റിപ്പോര്‍ട്ട് ഈയിടെ പുറത്തു വിട്ടതിനു ശേഷം)
പ്രാപ്രാ
മുങ്ങിയോ? ബൂലോഗം മടുത്തോ? തിരക്കാണോ? ബ്ലോഗര്‍ ബാനിലായോ?
Post a Comment
<< Home