September 20, 2006

കോപ്പിറൈറ്റ്

പുതിയതായി ഓഫീസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ പയ്യന്‍ പരിചയപ്പെടാന്‍ വന്നു. ഹായ് ഹൂയ്, ഏത് ടീമില്‍ ആണ്‌, എപ്പോള്‍ ചേര്‍ന്നു എന്നൊക്കെ കഴിഞ്ഞ ശേഷം അവന്‍ എന്റെ മേശപ്പുറത്തുള്ള ഒരു ആര്‍ട്ടിക്കിള്‍ കാണുകയും ഒരു കോപ്പി തരാമോ എന്നു ചോദിക്കുകയും ചെയ്തു.

ഇറ്റ് ഇസ് എ കോപ്പിറൈറ്റഡ് മെറ്റീരിയല്‍. ഐ ആം നോട്ട് സപ്പോസ്‌ഡ് റ്റു മേക്ക് കോപ്പീസ് ഓഫ് ഇറ്റ് .
എന്നു പറഞ്ഞപ്പോള്‍, പുള്ളി ഓക്കെ പറഞ്ഞ് പിരിഞ്ഞു.

ഞാന്‍ വീണ്ടും ജോലിയില്‍ മുഴുകി. പിന്നെ ഈ ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ ആണ്‌ ഓര്‍ത്തത്. ഞാന്‍ ആലോചിച്ച് കൊടുത്ത ഒരു മറുപടി ആയിരുന്നില്ല അത്. കോപ്പിറൈറ്റും, individual property rights-ഉം ഒക്കെ ഒരു പരിധി വരെ ഒക്കെ മാത്രം പാലിക്കുന്ന ഒരാളുടെ മനസ്സില്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം ചിന്ത ഉണ്ടാകുന്നത് നല്ല കാര്യം എന്നു വിചാരിച്ച് ഇരിക്കുന്നു. ഒരു സുഹൃത്താണ്‌ ചോദിച്ചിരുന്നതെങ്കില്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകുമായിരുന്നോ എന്ന് ഉറപ്പില്ല. പക്ഷെ ഒരുപാട് അടുത്ത സുഹൃത്താണെങ്കില്‍ 'നീ അത് കാശ് കൊടുത്ത് വാങ്ങടേ' എന്ന് പറയാനുള്ള സമയം ആയെന്ന് തോന്നുന്നു. ആക്സസിബിലിറ്റി പ്രശ്നം കൊണ്ടാണ്‌ നമ്മള്‍ പലപ്പോഴും കടുംകൈകള്‍ ചെയ്യുന്നത്. അതല്ലെങ്കില്‍ കൊടുക്കുന്ന വിലയ്ക്ക് ഈ സാധനം ഇല്ലെന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍. ഒരു പ്രോഡക്റ്റിന്‌ നിര്‍മ്മാതാവിനുള്ള ചെലവിനൊപ്പം അത് കൊണ്ട് കസ്റ്റമറിനുള്ള value addition കൂടി കണക്കിലെടുത്ത് വില ഈടാക്കിയാല്‍ എല്ലാവരും കോപ്പിറൈറ്റുകള്‍ പാലിക്കും എന്ന് തോന്നുന്നു. ആ വകുപ്പില്‍ പെടുന്ന ഒരു സാധനം ആയത് കൊണ്ട് കൂടി ആയിരിക്കാം അങ്ങനെ ഒരു തോന്നല്‍ ഉണ്ടായത്.

0 Comments:

Post a Comment

<< Home