March 07, 2007

ക്യൂന്‍ vs. ക്വീന്‍

മലയാളി ഇംഗ്ലീഷ്‌ പറയുന്നത്‌ പോലെ എന്നൊക്കെ പലര്‍ക്കും തമാശയാക്കാന്‍ മാത്രമായി നമ്മളില്‍ പലരും ആവശ്യത്തില്‍ കൂടുതല്‍ അവസരം കൊടുക്കാറുണ്ട്‌. പലപ്പോഴും അശ്രദ്ധ കൊണ്ടും ചിലപ്പോള്‍ മറ്റുള്ളവര്‍ തിരുത്തി തരുന്നത്‌ അംഗീകരിക്കാത്തത്‌ കൊണ്ടും ആണ്‌. പ്ലീസ്‌, ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കാഞ്ഞത്‌ കൊണ്ടാണെന്ന് മാത്രം പറയരുത്‌.

പക്ഷെ പത്രങ്ങള്‍ എങ്കിലും ഇംഗ്ലീഷ്‌ വാക്കുകള്‍ മലയാളീകരിക്കുമ്പോള്‍ കുറച്ച്‌ കൂടി ശ്രദ്ധിച്ചുകൂടെ എന്ന് പലപ്പോഴും തോന്നാറുണ്ട്‌. Queen എന്ന വാക്ക്‌ ഇന്നത്തെ പത്രത്തില്‍ മാതൃഭൂമിയും, ദീപികയും മലയാളീകരിച്ച്‌ (പലരും ഉപയോഗിക്കുന്നത്‌ പോലെ) ക്യൂന്‍ [qyuun/kyuun] ആക്കി. ഈ കാര്യത്തില്‍ പക്ഷേ മനോരമ എങ്കിലും ശ്രദ്ധിച്ച്‌ എഴുതി, ഭാഗ്യം.

ക്യൂന്‍ എന്ന് പറഞ്ഞാലെ ആളുകള്‍ക്ക്‌ മനസ്സിലാവൂ എന്നോ മറ്റോ ഇവര്‍ വിചാരിച്ച്‌ കാണുമോ? ഇനി അതല്ല, ക്വീന്‍ എന്ന് ഇംഗ്ലീഷിലും, ക്യൂന്‍ എന്ന് മലയാളത്തിലും പറയും എന്നാണെങ്കില്‍, അങ്ങനെ.

Labels:

4 Comments:

  1. At 3/08/2007 1:00 AM, Blogger ഇട്ടിമാളു അഗ്നിമിത്ര said...

    അങ്ങിനെ ആണല്ലെ.. നല്ല നിരീക്ഷണം ..

     
  2. At 3/12/2007 2:43 PM, Blogger Santhosh said...

    മനോരമ ലിങ്ക് ഒന്നുകൂടി നോക്കാമോ?

     
  3. At 3/26/2007 11:06 AM, Blogger കടവന്‍ said...

    പക്ഷെ മനോരമ ഒരു കൊടുമ്പതം ചെയ്യാറുള്ളത് “വോക്സ് വാഗണ്‍”VolksWagon, എന്നതിനെ ഫോക്സ് ഫാഗണ്‍ ആക്കി അറബികള്‍ക്ക് പ‌ട്‌ഹിക്കാന്‍ നോക്കുന്നു. കൂടാതെ കാസെറ്റ് വെറും”കസെറ്റ്” ആക്കിയതും മനൊരമ.

    വാല്‍: അറബിയില്‍ “വ്” ഇല്ലാത്തതിനാല്‍ അറബിള്‍ക്ക് “വ”:“ഫ” ആണ്.

     
  4. At 3/23/2009 9:47 AM, Blogger പാഞ്ചാലി said...

    അപ്പോള്‍ ഗഫൂര്‍ക്ക (നാടോടിക്കാറ്റ് ഫെയിം) മൊത്തം പറ്റിക്കലായിരുന്നിരിക്കണം അല്ലേ?
    “വ അലൈക്കും അസ്സലാം; മതി അഥുമതി!” എന്നു കേട്ട് ഇനി ദുബായില്‍ പോകുമ്പോള്‍ അങ്ങനെപറയാം എന്നു കരുതിയിരുന്ന എന്നെ മൊത്തം കണ്‍ഫ്യൂഷനിലാക്കി!
    :(

     

Post a Comment

<< Home