December 28, 2006

ക്ലോണിങ്ങിന്‌ ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌

ക്ലോണിങ്ങിലൂടെ ജനിക്കുന്ന ആടുമാടുകളുടെ മാംസവും പാലും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് FDA വിധി എഴുതി. ഇനി പൊതുജന അഭിപ്രായം അറിയേണ്ട കാര്യം കൂടി ഉണ്ട്‌. സാങ്കേതികങ്ങളായ പ്രശ്നങ്ങളെ പറ്റിയുള്ള നിലവിളികള്‍ അപ്പോള്‍ അറിയാം. ബിസിനസ്സിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ ഇതൊരു വലിയ നേട്ടം ആണ്‌. അത്‌ കൊണ്ട്‌ തന്നെ, ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിന്റെ പിന്നില്‍ എത്ര മാത്രം ചരടുവലികള്‍ (ലോബിയിംഗ്‌) നടന്നിട്ടുണ്ടാവാം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

ഏറ്റവും കൂടുതല്‍ ബീഫ്‌ ഉപയോഗിക്കുന്ന McDonald's പോലുള്ള ബിസിനസ്സുകളെ ഇന്ന് അലട്ടുന്ന പ്രശ്നം അവര്‍ ആവശ്യപ്പെടുന്ന തരം മാംസം പലപ്പോഴും ലഭിക്കുന്നില്ല എന്നതാണ്‌. ക്ലോണിങ്ങിലൂടെ, തങ്ങള്‍ക്ക്‌ താല്‍പര്യമുള്ള ചില പ്രത്യേക ഇനം മാടുകളെ മാത്രം വളര്‍ത്തിയെടുക്കാന്‍ സൌകര്യം ഉണ്ടാവുന്നു. സാധാരണക്കാരേക്കാള്‍ വന്‍കിട വ്യവസായങ്ങള്‍ക്ക്‌ ഗുണകരമായ ഒരു വിധിയാണ്‌ ഇത്‌ എന്നത്‌ ശ്രദ്ധിക്കേണ്ടതാണ്‌. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഒളിച്ച്‌ വയ്ക്കപ്പെടുകയില്ലെന്ന് പ്രതീക്ഷിക്കാം. കുത്തുകകളുടെ ലാഭ കഥകള്‍ കേള്‍ക്കാന്‍ അല്ലല്ലോ നമ്മള്‍ക്ക്‌ താല്‍പര്യം?

ഓര്‍ഗാനിക്ക്‌, നാച്ചുറല്‍ തുടങ്ങിയവയിലേക്ക്‌ മടങ്ങി പോകാന്‍ ശ്രമിക്കുന്ന ഇന്നത്തെ ഉപഭോകൃത സമൂഹം ഈ വാര്‍ത്ത എങ്ങനെ സ്വീകരിക്കും എന്നും കണ്ടറിയാം.

കോളിണിങ്ങിലൂടെ ജനിച്ച ഡോളി-യുടെ ജനനത്തെ പറ്റി ഇവിടെ.
കൂടുതല്‍ വായനയ്ക്ക്‌ ചില ലിങ്കുകള്‍ ഇവിടെ, ഇവിടെ.

3 Comments:

  1. At 2/01/2007 9:46 PM, Blogger Santhosh said...

    ഇതൊക്കെ വായിക്കുന്നുണ്ടെന്ന് നേരിട്ട് പറഞ്ഞാല്‍ ഒരു പക്ഷേ പ്രാപ്ര വിശ്വസിക്കില്ല. അതിനാല്‍ ദാ പിടിച്ചോ ഒരു കമന്‍റ്...

     
  2. At 2/01/2007 10:01 PM, Blogger Inji Pennu said...

    വാ‍യിക്കാണ്ടും കമന്റാല്ലൊ? :)

     
  3. At 2/02/2007 12:02 AM, Blogger Santhosh said...

    വായിച്ചില്ലാന്ന് എങ്ങനെ മനസ്സിലായി? :)

     

Post a Comment

<< Home