May 10, 2007

കരുക്കള്‍

വെറുതെ ആലോചിച്ചാല്‍ മനസ്സിലാവും, കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം നല്ല നടപ്പിന്‌ വിധേയരാവേണ്ട കുറേ മാതാപിതാക്കളും നേതാക്കന്മാരും ആണെന്ന്. മക്കളേയും അണികളേയും തോന്നിയ പോലെ അഴിച്ച് വിട്ട് നാടിന്‌ ഉപദ്രവം ആയി മാറിയ കുറേ ജീവികള്‍. എന്ത് പ്രശ്നം ഉണ്ടാക്കിയാലും രാഷ്ട്രീയ പിന്തുണ ഉണ്ടെങ്കില്‍ ഊരിപ്പോരാം എന്ന തോന്നല്‍ നിയമത്തോടുള്ള വെല്ലുവിളിയാണ്‌. വലിയൊരു പരിതി വരെ അത് തോന്നല്‍ അല്ലാത്തതും പ്രശ്നം ഇരട്ടിപ്പിക്കുന്നു.

ഇടയക്ക് ഒരു അമേരിക്കന്‍ മോഡല്‍ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്താല്‍ കുറേയൊക്കെ അസുഖം മാറ്റിയെടുക്കാം. വന്‍ സ്രാവുകളെയും ചെറു മത്സ്യങ്ങളെയും ഒരു പോലെ പേടിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ ഉണ്ടാവാറുണ്ട്. ഇതിലെ ഏറ്റവും പുതിയ ഇരയാണ്‌ Paris Hilton. സസ്പന്റ് ചെയ്യപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിച്ചു എന്നതാണ്‌ കുറ്റം. നിസ്സാര കാര്യം ആയി വായിച്ച് തള്ളേണ്ട ഒരു വാര്‍ത്ത മാത്രം. പക്ഷെ 45 ദിവസം ജയില്‍ ശിക്ഷ ആയതോടെ നാട് അറിഞ്ഞു. ഇവിടെ പാരീസ് ഒരു കരു ആവുക മാത്രമായിരുന്നു. മദ്യപിച്ച് വണ്ടി ഓടിക്കുന്നവര്‍ക്കും, നിയമം ലംഘിക്കുന്നവര്ക്കും ഉള്ള മുന്നറിയിപ്പ്.

രണ്ട് വര്‍ഷം മുമ്പ് ജയിലിലായത് Martha Stewart ആയിരുന്നു. കോടികളുടെ ആസ്തിയുള്ള Martha, നിയമവിരുദ്ധമായ insider trading വഴി $50,000-ന്റെ സ്റ്റോക്ക് വില്പന നടത്തി എന്നതായിരുന്നു കുറ്റം. ഇവര്‍ മാത്രമാണോ ഇത് ചെയ്തത്, അല്ലെങ്കില്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍....? പക്ഷെ ഇത് കൊമ്പന്മാര്‍ക്കുള്ള ഭീഷണി ആയിരുന്നു. ഇതേ പോലുള്ള ഒരു വാര്‍ത്ത ഇന്നലെ വീണ്ടും വന്നിട്ടുണ്ട്. Dow Jones-നെ പറ്റിയുള്ളത് ആരുടേയോ അതിബുദ്ധി പ്രയോഗമാണ്‌. അമേരിക്കയ്ക്ക് വെളിയില്‍ കളിച്ചാലും കുടുങ്ങും എന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായി. അന്വേഷണം നടക്കട്ടേ, ആരാണ്‌ എന്ന് അറിയാം. രണ്ട് വര്‍ഷം മുമ്പ് Michael Jackson തടി രക്ഷിക്കാന്‍ സ്വത്ത് മുഴുവന്‍ കളഞ്ഞ് കുളിച്ചു എന്നാണ്‌ പറയപ്പെടുന്നത്. ഇങ്ങനെ അനുഭവിച്ചവര്‍ വേറേയും, Naomi Campbell, Boy George ...

എല്ലാം നോക്കിക്കൊണ്ടിരിക്കുന്നത് ഇവിടത്തെ Fed മാത്രമല്ല, നമ്മുടെ പോലീസും കൂടിയാണ്‌. പക്ഷെ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രം.

Labels:

1 Comments:

  1. At 5/10/2007 5:33 PM, Blogger myexperimentsandme said...

    ഹായ് പിറാപിറാ, പ്രാപ്രാ, മാടപ്രാ(വ്)പ്രാ...

    എന്നാലും ഇത്ര സിമ്പിള്‍ ലൈഫ് ജീവിച്ച ആ പാരീസിനെ പിടിച്ച് ജയിലിലിടാന്‍ തോന്നിയല്ലോ അവിടുത്തെ ജഡ്‌ജിക്ക്. ടാക്‍സ് പേയേഴ്‌സിന്റെ പൈസയുടെ ടോട്ടല്‍ വെയ്സ്‌റ്റ് ആണെന്നാണ് അവരുടെ അമ്മ രോഷം കൊണ്ടത് (ഇതുകൊണ്ടൊന്നും എന്റെ മകള്‍ നന്നാവില്ലെന്നാണോ ഉദ്ദേശിച്ചത്).

    ഇത്തരം മൂന്നോ നാലോ ഹൈ പ്രൊഫൈല്‍ ഷോക്ക് ട്രീറ്റ്‌മെന്റ് മതി നമ്മുടെ നാടും നന്നാവാന്‍. വ്യക്തമായ സന്ദേശം-അത് മാത്രം മതി. ഇപ്പോള്‍ മൂന്നാറില്‍ വളരെ നല്ലൊരു അവസരം വന്നിട്ടുണ്ട് സര്‍ക്കാരിന്. എന്താവുമോ എന്തോ...

     

Post a Comment

<< Home