ബ്ലൂമിങ്ങ്ഡേല്‍സിന്റെ ഫോട്ടോ ഷൂട്ട്
പ്രീമിയം ഔട്ട്‌ലറ്റുകളിലൂടെ വിലകൂടിയ ഹൈ-ഫാഷന് തുണിത്തരങ്ങള്‍ വില്‍പ്പന നടത്തുന്ന ബ്ലൂമിങ്ങ്ഡേല്‍സിന്റെ ഫാഷന്‍ ഫോട്ടോ ഷൂട്ടിന്റെ ഒരു ലൊക്കേഷന്‍ ന്യൂയോര്‍ക്കിലെ ഗണേശ ടെമ്പിള്‍ കൂടിയായിരുന്നു. അലങ്കാര ദീപങ്ങള്‍ക്ക് നടുവില്‍ കയ്യില്‍ കത്തുന്ന മെഴുകുതിരിയും മുഖത്ത് നിറ ചിരിയുമായി പോസ് ചെയ്യുന്ന മോഡലിന്റെ സൗന്ദര്യത്തെ ഒപ്പിയെടുക്കാന്‍ ഇന്നലെ വൈകുന്നേരം ക്യാമറ കണ്ണുകള്‍ ഏറേ തവണ തുറന്നടഞ്ഞു. ദീപാലങ്കാരങ്ങള്‍ക്കൊപ്പം ആര്‍ക്ക് ലൈറ്റില്‍ തിളങ്ങി നിന്ന മോഡലും, ചുവരിലെ നടരാജ വിഗ്രഹവും, ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കിയ സ്റ്റഫ്ഫ് ചെയ്ത് മയിലും ഫാഷന്‍ മാസികളിലെ താളുകള്‍ ശ്രദ്ധേയമാക്കും.
4 Comments:
പടമെടുക്കാന്‍ പറ്റിയില്ലേ?
ക്യാമറ കൈയ്യിലുണ്ടായിരുന്നില്ല സന്തോഷ്.
ശ്ശോ, ഫാഷന്‍ ഫോട്ടോ ഷൂട്ട് കാണാന്‍ ക്യാമറയില്ലാതെ പോയല്ലോ...മിസ്സായി :)
വക്കാരീ, കാണാന്‍ പോയതല്ല. പോയപ്പോള്‍ കണ്ടതാ... :)
qw_er_ty
Post a Comment
<< Home