August 14, 2006

ജപ്തി ഭീഷണി

കാലം ശരിയല്ലെന്ന് തോന്നുന്നു. ജപ്തി ഭീഷണി, കിടപ്പാടം നഷ്ടപ്പെടല്‍ തുടങ്ങിയവയൊക്കെ നേരിടുന്നത്‌ പാവപ്പെട്ടവരും കര്‍ഷകരും മാത്രമല്ലെന്ന് തോന്നുന്നു. സൗരയൂഥത്തിലെ ഒന്‍പതംഗ ലിസ്റ്റില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിട്ട്‌ ഇരിക്കുകയാണ്‌ പ്ലൂട്ടോ. സൂര്യനെ ചുറ്റിപറ്റി ജീവിക്കുന്ന ഗ്രഹങ്ങളുടെ പേരുകള്‍ ചൊല്ലി പഠിച്ചവരും പാടി പറഞ്ഞവരും ഇനി ഒന്നു വിഷമിക്കും.

അന്തിമ തീരുമാനം അറിയാന്‍ കുറച്ച്‌ ദിവസം പിടിക്കും. ഇന്ന് ആരംഭിച്ച്‌ ആഗസ്റ്റ്‌ 25 വരെ നീളുന്ന International Astronomical Union-ന്റെ സമ്മേളനത്തിലെ മുഖ്യ വിഷയം ഇതായിരിക്കും. 75 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സമ്മേളനം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ പ്ലൂട്ടോയെ സൗരയൂഥത്തില്‍ നിന്ന്‌ പുറത്താക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരികളില്‍ ആണ്‌. പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവുന്ന ഈ അവസരത്തില്‍ ഒരു ഗ്രഹത്തെ എങ്ങനെ നിര്‍വചിക്കാം എന്ന ചര്‍ച്ചായിരിക്കും ഏറ്റവും സംസാര വിഷയമാവുക. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ ഇതേ കുറിച്ച്‌ വരുന്ന വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം.

വിഭാഗം:ശാസ്ത്രം

8 Comments:

  1. At 8/14/2006 4:26 PM, Blogger ഉമേഷ്::Umesh said...

    ഷിജു ഇതിനെപ്പറ്റി ഒന്നു സൂചിപ്പിച്ചിരുന്നു. ഇപ്പോഴാണു് ഇതിന്റെ കാര്യം ഇത്ര സീരിയസ് ആണെന്നറിഞ്ഞതു്.

    ലവനെ എനിക്കു പണ്ടേ സംശയമുണ്ടായിരുന്നു. മറ്റു ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന തലത്തില്‍ നിന്നുള്ള ചരിവും, പിന്നെ ഇടയ്ക്കു നെപ്ട്യൂണിനെക്കാള്‍ അടുത്തു വരുന്നതും, ഒക്കെക്കൂടി ഒരു ചേര്‍ച്ചയില്ലായ്മ.

    ലിന്‍‌ഡാ ഗൂഡ്‌മാനെപ്പോലെയുള്ളവര്‍ പ്ലൂട്ടോയെ (ഗ്രീക്ക് മിഥോളജിയില്‍ അധോലോകദേവനാണല്ലോ കക്ഷി) വൃശ്ചികരാശിയുടെ (സ്കോര്‍പ്പിയോ) അധിപനായി അവരോധിച്ചിരുന്നു. ഇനിയിപ്പോള്‍ സ്കോര്‍പ്പിയോ പഴയതുപോലെ ചൊവ്വയുടെ കീഴിലേക്കു പോകുമോ എന്തോ? :-)

     
  2. At 8/14/2006 10:20 PM, Blogger prapra said...

    അകത്തായാലും പുറത്തായാലും നമ്മുടെ ജാതകത്തിനെ affect ചെയ്യാത്തത്‌ കൊണ്ട്‌ കുഴപ്പം ഇല്ല. അല്ലെങ്കില്‍ കല്യാണം മുടങ്ങിയതിനും, പശു പ്രസവിച്ചതിനും ഒക്കെ ഇത്‌ കാരണം ആയെന്ന് വിശ്വാസികള്‍ പറയുമായിരുന്നു. ഇതിന്റെ കെയറോഫില്‍ നാല്‌ മനോരമ/മാതൃഭൂമി പൊതുവാള്‍മാര്‍ക്ക്‌ തല്ല് പിടിക്കാനും പറ്റിയേനെ.

     
  3. At 8/15/2006 2:59 AM, Blogger Santhosh said...

    ഗ്രഹങ്ങള്‍ കുറഞ്ഞത് ഇരുപത്തഞ്ച് എങ്കിലും വേണമെന്നാണ് എന്‍റെ അഭിപ്രായം. എന്നാലേ കുട്ടികള്‍ക്ക് അവയുടെ പേര് കാണാതെ പഠിക്കാതെ രക്ഷപ്പെടാന്‍ പറ്റൂ.

     
  4. At 8/15/2006 1:08 PM, Blogger Raghavan P K said...

    This is a great news..

     
  5. At 8/16/2006 4:03 PM, Blogger prapra said...

    സന്തോഷ്‌, ഇരുപത്തഞ്ചൊക്കെ കയ്യില്‍ കൊള്ളാത്ത നമ്പര്‍ അല്ലേ? 12ല്‍ ഒതുങ്ങും എന്ന ഒരു സ്ഥിതി ഉണ്ടായിട്ടുണ്ട്‌.
    പ്ലൂട്ടോയെ നില നിര്‍ത്താനും, ടിയാന്റെ ഏറ്റവും വലിയ ഉപഗ്രഹമായ Charon, ഏറ്റവും അടുത്ത കാലത്ത്‌ കണ്ടെത്തിയ 2003 UB313 എന്നറിയപ്പെട്ടിരുന്ന Xena, ആസ്റ്റ്രോയിഡ്‌ ആയ Ceres എന്നിവയെ ഉള്‍പ്പെടുത്താനും സാധ്യത കാണുന്നു. Ceres-ന്‍ ഇത്‌ രണ്ടാം വരവാണ്‌, 1800കളില്‍ സ്ഥാനം പോയതായിരുന്നു പോലും.

    വായിച്ചവര്‍ക്കും, കമന്റിയവര്‍ക്കും നന്ദി.

     
  6. At 8/25/2006 7:35 AM, Anonymous Anonymous said...

    ദാ അവസാനം പ്ലൂട്ടോയെ പടിയടച്ചു പിണ്ഢം വച്ചിരിക്കുന്നു. 1930 മുതല്‍ ഒന്നിച്ച്‌ കഴിഞ്ഞിരുന്നവരായിരുന്നു. കഷ്ടം തന്നെ :(

    മാതൃഭൂമി: പ്ലൂട്ടോ പുറത്തായി; ഇനി അഷ്ട ഗ്രഹങ്ങള്‍
    മാധ്യമം: പ്ലൂട്ടോ പുറത്ത്‌

     
  7. At 8/25/2006 7:42 AM, Blogger ലാലേട്ടന്‍... said...

    അപ്പൊ ഇനി 9 ഗ്രഹോന്നും പരഞ്ഞു കവിടി നെരത്തണ അണ്ണന്മാര്‍ എന്തര്കള് ശെയ്യും?

    ലാലേട്ടന്‍...

     
  8. At 8/25/2006 7:54 AM, Blogger myexperimentsandme said...

    ലാലേട്ടാ, അക്കാര്യം ഷിജു ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ. ആ ഗ്രഹങ്ങള്‍ വേറേ, ഈ ഗ്രഹങ്ങള്‍ വേറേ.

     

Post a Comment

<< Home