ക്രൂഡ് ചിന്തകള്‍
[വില വര്‍ദ്ധനവിനെ ന്യായീകരിക്കല്‍ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. അങ്ങനെ ഒരു ധ്വനി ഉയരുകയാണെങ്കില്‍ എന്റെ ഭാഷയുടെ പ്രശ്നമായിരിക്കാം.]
ഇന്ത്യയില്‍ പിന്നെയും പെട്രോള്‍ വിലകൂടി. പെട്രോള്‍ വില വര്‍ദ്ധന എപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് അഭിപ്രായം പറയാനും അഴിഞ്ഞാടാനും കിട്ടുന്ന സുവര്‍ണ്ണാവസരം ആണ്. പ്രതിപക്ഷത്തിരിക്കുന്നവര്‍ കാലാകാലം അത് അവരുടെ കഴിവ് അനുസരിച്ച് നിര്‍വഹിച്ച് പോരുന്നു. ഒരോ രാജ്യത്തെയും പെട്രോള്‍ വില അതത് രാജ്യത്തെ സര്‍ക്കരുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനിക്കുന്നു എന്ന് വിചാരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആകുന്നു. കരുണാനിധി രണ്ട് രൂപക്ക് അരി കൊടുക്കുന്നു എന്ന് കരുതി നാളെ മുതല്‍ മെക്സിക്കന്‍ പ്രധാനമന്ത്രി അവരുടെ നാട്ടില്‍ അരി വില കുറക്കണം എന്നില്ലല്ലോ?
പെട്രോള്‍ വില വര്‍ദ്ധന എത്രത്തോളം offtrack ആണെന്ന് നമ്മുക്കൊന്ന് പരിശോധിക്കാം. ഞാന്‍ ഒരു economy expert അല്ലാത്തതിനാല്‍ ശരികളേക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ആവാന്‍ ആണ് സാധ്യത. വെറുതെ ബുക്കും പെന്‍സിലും വച്ച് കൂട്ടിയപ്പോള്‍ കിട്ടിയ ചില നമ്പറുകളും, ചിന്തകളും ചുവടെ.
ഒരു ബാരല്‍ ക്രൂഡ് ഓയില്‍ എന്നാല്‍ ഏകദേശം 160 ലിറ്റര്‍ (42 ഗാലണ്‍) ആണ്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇതിന്റെ വില 3220 രൂപയായി (70$) വരും. ഇത്രയും ക്രൂഡ് ശുദ്ധീകരിച്ചാല്‍ ഉദ്ദേശം 75 ലിറ്റര്‍ പെട്രോള്‍ ലഭ്യമാകും എന്നാണ് അമേരിക്കയിലെ കണക്ക്. ശുദ്ധീകരണ പ്രക്രിയയില്‍ ലഭിക്കുന്ന അടുത്ത മുഖ്യ വസ്തു ഇവിടെ ഉപയോഗിക്കുന്ന ഫ്യൂയല്‍ ഓയില്‍ ആണ്, ഏകദേശം 37 ലിറ്റര്‍. ഇതല്ലാതെ തവിടും, പിണ്ണാക്കും എന്ന് പറയുന്ന പോലെ മെഴുകും, മണ്ണെണ്ണയും ഉള്‍പ്പടെ അല്ലറ ചില്ലറ മറ്റ് വസ്തുക്കളും. ഇങ്ങനെ ഒരു കണക്ക് വച്ച് നോക്കിയാല്‍ 3220 രൂപ മുതല്‍ ഇറക്കിയാല്‍, ഇന്നത്തെ ലിറ്ററിന് 50 രൂപാ നിരക്കില്‍ 3750ന്റെ പെട്രോള്‍ ലഭിക്കുന്നു. പക്ഷെ സര്‍ക്കാരിന്റെയും കമ്പനികളുടെയും മുന്നില്‍ ചിലവുകള്‍ വേറേയും ഉണ്ട്. ശുദ്ധീകരണ ചിലവ്, കടത്ത് കൂലി, തുറമുഖ കയറ്റിറക്ക് കൂലി, ശുദ്ധീകരണ ശാലകളില്‍ നിന്ന് വിതരണ പമ്പിലേക്ക് എത്തിക്കല്‍, കേന്ദ്ര/സംസ്ഥാന നികുതികള്‍, പല നിലയിലുള്ള ഇടനിലക്കാരുടെ കമ്മീഷനുകള്‍. ഇങ്ങനെ എന്തെല്ലാം. ചെറിയൊരു ലാഭം പ്രതീക്ഷിച്ച് കൊണ്ടാണ് വില ഉയര്‍ത്തിയത് എന്ന് സര്‍ക്കാരും സമ്മതിക്കുന്നു. ഈ ലാഭം, കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ കുറെ കാലങ്ങള്‍ക്കുള്ളില്‍ നഷ്ടം സഹിച്ച് കഴുത്തറ്റം കടത്തില്‍ മുങ്ങി നില്‍ക്കുന്ന പെട്രോളിയം കമ്പനികള്‍ക്ക് ഒരാശ്വാസം ആകാന്‍ വേണ്ടിയാണ്.
പക്ഷെ വിലക്കയറ്റം എങ്ങനെ തടയും എന്ന കാര്യം ആലോചിക്കാന്‍ സര്‍ക്കാരും മറന്നു. കോലം കത്തിക്കുകയും, ബന്ദ് ആഹ്വാനം ചെയ്യുകയും, സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷം എങ്കിലും ഇത് ആലോചിക്കുന്നുണ്ടാവുമോ?

0 Comments:
Post a Comment
<< Home