May 15, 2006

സര്‍ഗ്ഗവേദനാസംഹാരി

ശനിയന്‍മാഷ്‌ സൂചിപ്പിച്ച സര്‍ഗ്ഗവേദനയില്‍ നിന്ന് തോന്നിയ ആശയം. മലയാള സിനിമയിലേക്ക്‌ ഒരു എത്തിനോട്ടം.

സര്‍ഗ്ഗവേദനയില്‍ പുളഞ്ഞ്‌ നീറി എത്ര കഷ്ടപ്പെട്ടാണ്‌ ആശയ രൂപത്തില്‍ ഉള്ള കഥയെ എഴുത്തുകാരന്‍ തിരക്കഥയാക്കി മാറ്റുന്നത്‌. ഈ അവസരത്തില്‍ പലരും 'ഇഞ്ച' പോലെയുള്ള ചിത്രങ്ങള്‍ കണ്ട്‌ പല വിധത്തില്‍ പ്രതികരിച്ചിട്ടുമുണ്ടാവാം. മലയാളത്തിലെ തിരകഥാകൃത്തുകള്‍ക്ക്‌ സര്‍ഗവേദനാ സംഹാരികളായി ഉപകരിച്ച ചില ചിത്രങ്ങള്‍. കഥാഘടനയിലും, സീനുകളിലും സാധാരണയില്‍ കവിഞ്ഞ സാമ്യത തോന്നിയ ചില ചിത്രങ്ങള്‍ ആണ്‌ താഴെ. ഇതൊരു സമ്പൂര്‍ണ്ണ ലിസ്റ്റാണെന്ന് തോന്നുന്നില്ല, എന്നാല്‍ അങ്ങനെ ഒന്നു ഉണ്ടാക്കാന്‍ പറ്റിയാല്‍ നല്ലത്‌.

വന്ദനം - Stakeout
വെട്ടം - French Kiss
വ്യൂഹം - Lethal Weapon
നിര്‍ണ്ണയം - The Fugitive
രാജാവിന്റെ മകന്‍ - Rage of Angels
ആഗസ്റ്റ്‌ 1 - The Day of the Jackal
കാക്കകുയില്‍ - A Fish Called Wanda
കുഞ്ഞാറ്റക്കിളികള്‍ - The Sound of Music
പടയോട്ടം - Count Of Monte Cristo (?)
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു - Katha (Hindi)
താളവട്ടം - One Flew Over The Cuckoo's Nest

12 Comments:

 1. At 5/25/2006 8:05 PM, Anonymous Anonymous said...

  The Pledge => Bhoothakkannadi
  City of angels => Njan Gandarvan (?)

   
 2. At 5/26/2006 5:38 AM, Blogger ദേവന്‍ said...

  പ്രാ,
  ഇതാ ഇരു വലിയ ലിസ്റ്റും പിന്നെ അപ്രിയദര്‍ശനവും
  (മലയാളം വരുന്ന പോസ്റ്റുകള്‍ യൂണിക്കോഡ്‌ അല്ല, തൂലിക)

  http://www.malayalavedhi.com/wbboard/thread.php?threadid=122&boardid=4&sid=cc35bc6f404c427524517403b875e26b

  http://www.malayalavedhi.com/wbboard/thread.php?threadid=2724&boardid=4&sid=cc35bc6f404c427524517403b875e26b&page=1

   
 3. At 7/13/2006 3:20 AM, Blogger ഫിറോസ്‌ | firoz said...

  ഇതില്‍ വളരെ അധികം സാമ്യത കാണിക്കുന്ന പടങളാണ് ആയുഷ്മാന്‍ ഭവ: യും The Ghost um.

   
 4. At 7/13/2006 3:31 AM, Blogger ഉമേഷ്::Umesh said...

  ആയുഷ്മാന്‍ ഭവ അല്ല, ആയുഷ്കാലം. അല്ലേ ലോഗനാഥാ?

  (ലോഗനാഥന്‍/ലോകനാഥന്‍
  സാമ്യത / സമത്വം, സാമ്യം
  ഭവഃ / ഭവ)

  ഇനി ഒരുപാടുസിനിമകളുണ്ടു്. പ്രിയദര്‍ശന്റെ മിക്ക സിനിമകളും. പക്ഷേ അദ്ദേഹം അതു കേരളപശ്ചാത്തലത്തില്‍ ഒരുമാതിരി നന്നായി മാറ്റം വരുത്തും. ചിലതില്‍ ഒന്നില്‍ക്കൂടുതല്‍ സിനിമ കട്ടെടുക്കും. കാക്കക്കുയില്‍ ഉദാഹരണം. A fish called Wanda വളരെ obvious ആണു്. മറ്റേ സിനിമയേതെന്നു് ഓര്‍മ്മ കിട്ടുന്നില്ല.

  കഥയും ഡയലോഗും ക്യാമറയും മുഖത്തെ വിചാരങ്ങളും ആളുകളുടെ വേഷങ്ങളും വരെ കോപ്പിയടിച്ച സിനിമകളുമുണ്ടു്. ഏറ്റവും ഭീകരം ഭദ്രന്റെ “അങ്കിള്‍ ബണ്‍” ആണു്. (“Uncle Buck") പേരു വരെ അടിച്ചുമാറ്റി!

  കെ. ബാലാജി കുറെയേണ്ണം ഇതുപോലെ ഹിന്ദിയില്‍ നിന്നു് അടിച്ചുമാറ്റിയിട്ടുണ്ടു്. നിരപരാധി (ബേ അബ്രു), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (അമര്‍ അക്ബര്‍ ആന്റണി) തുടങ്ങിയവ ഉദാഹരണം.

  ഈയിടെ ചിത്രീകരണം തുടങ്ങുന്ന, ശ്രീനിവാസന്‍ കഥയെഴുതി മമ്മൂട്ടിയും ശ്രീനിവാസനും അഭിനയിക്കുന്ന സിനിമ കഥ കേട്ടിട്ടു് Analyze this-ന്റെ കോപ്പി പോലെ തോന്നുന്നു. നാടോടിക്കാറ്റിന്റെ ഒറിജിനല്‍ ആയ ഒരു ഫ്രെഞ്ചുസിനിമ ഒരിക്കല്‍ കണ്ടിരുന്നു. ശ്രീനിവാസനും വ്യത്യസ്തനല്ല എന്നര്‍ത്ഥം.

   
 5. At 7/13/2006 3:55 AM, Blogger കണ്ണൂസ്‌ said...

  എം.വി.യില്‍ വരുമായിരുന്ന കൃപ " പക്ഷികള്‍ക്ക്‌ പറയാനുള്ളത്‌" എന്ന പേരില്‍ ഒരു ചിത്രം പ്ലാന്‍ ചെയ്ത്‌ പൂജയും കഴിഞ്ഞിരുന്നു. ഷൂട്ടിംഗ്‌ തുടങ്ങാന്‍ വൈകിപ്പോയി. ആ ചിത്രത്തിന്റെ കഥാതന്തു ഉപയോഗിച്ചാണ്‌ ശ്രീനിവാസന്‍ മഞ്ഞു പോലൊരു പെണ്‍കുട്ടി എഴുതിയതെന്ന് കൃപ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു.

   
 6. At 7/13/2006 11:05 AM, Blogger prapra said...

  ഉമേഷ്‌ ജീ, ഇങ്ങനെയാണ്‌ ഞാന്‍ യോദ്ദയും, വ്യൂഹവും മറ്റു പല മലയാളം സിനിമകളും ഇംഗ്ലീഷില്‍ കണ്ടത്‌. ദേവേട്ടന്‍ കമന്റില്‍ ഇട്ട ലിസ്റ്റ്‌ പോയി നോക്കിയിരുന്നോ, പേടിയാവും. മലയാള സിനിമ എന്ന പേരില്‍ കണ്ട്‌ അര്‍മ്മാദ്ദിച്ച പല സിനിമകളുടേയും തറവാടിത്തം. പക്ഷേ പ്രിയദര്‍ശന്‍ ലോക്കലൈസേഷനില്‍ അഗ്രഗണ്യന്‍ ആണ്‌.

  കണ്ണൂസ്‌, 'മഞ്ഞ്‌ പോലൊരു പെണ്‍കുട്ടി' എഴുതിയത്‌ കലവൂര്‍ രവികുമാര്‍ ആണ്‌. നമ്മള്‍, ഇഷ്ടം തുടങ്ങിയവയും ഇയാളുടേതാണ്‌. ഇങ്ങനെ ഒരു സംഭവം 'ഞാന്‍ ഗന്ധര്‍വന്‍' ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പദ്മരാജനു പറ്റി. സാമ്യമുള്ള കഥയുമായി രാജീവ്‌ കുമാറും തുടങ്ങാനിരിക്കുക ആയിരുന്നു പോലും.

  സ്ഥിരമായി ആരോപണം കേള്‍ക്കുന്ന വ്യക്തിയാണ്‌ വിനയന്‍ 'സാര്‍', ഏത്‌ ചിത്രം വന്നാലും കേള്‍ക്കാം ആരുടെയൊക്കെയോ നിലവിളി.

   
 7. At 7/13/2006 11:27 AM, Blogger വഴിപോക്കന്‍ said...

  ആയുഷ്കാലം പോലെ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നെങ്കില്‍ ഈ ആശയ മോഷണം കുഴപ്പമില്ലെന്നാണെന്റെ പക്ഷം.

  ghost പോലത്തെ ലോകക്ലാസ്സിക്‌ സിനിമകള്‍ ആസ്വദിയ്ക്കാന്‍ ബഹുഭൂരിപക്ഷം മലയാളി പ്രേക്ഷകര്‍ക്കും ഇങ്ങനെ അല്ലാതെ ഒരു അവസരം കിട്ടുന്നില്ലല്ലൊ. ഹോളിവൂഡില്‍ നിന്നും remake rights കാശുകൊടുത്ത്‌ വങ്ങാന്‍ പാവപ്പെട്ട മലയാള സിനിമയ്ക്ക്‌ വഴിയുമില്ല.

  പുതിയ മമ്മൂട്ടി-ശ്രീനി ചിത്രം ഭാര്‍ഗ്ഗവചരിതത്തിലെ ഒരു രംഗം വെള്ളിനക്ഷത്രത്തില്‍ കണ്ടത്‌ :-

  ഡോക്ടറുടെ (ശ്രീനി) മുറിയില്‍ കേറി വന്ന ഭാര്‍ഗ്ഗവന്‍ (മമ്മൂക്ക) തന്റെ ഒരു കൂട്ടുകാരന്റെ മാനസിക പ്രശ്നം അവതരിപ്പിയ്ക്കുന്നു. എല്ലാം ശാന്തനായി കേട്ട്‌ ഡോക്ടര്‍ ചോദിയ്കുന്നു "ഈ കൂട്ടുകാരന്‍ നിങ്ങള്‍ തന്നെ അല്ലെ" . അദ്ഭുതപ്പെട്ടുപോയ ഭാര്‍ഗ്ഗവന്‍ "ഡൊക്ടര്‍ നിങ്ങള്‍ ഭയങ്കരന്‍ തന്നെ"

  ഓര്‍മ്മ വരുന്നില്ലെ Robert De niro "Doc you r good, you r very good" എന്നു ആവര്‍ത്തിച്ച്‌ പറയുന്ന രംഗം. ? :)

  ഭാര്‍ഗ്ഗവ ചരിതത്തിന്റെ കഥ സംവിധായകന്‍ ജോമോന്റെ ആണെന്നാണ്‌ വെപ്പ്‌ :)

   
 8. At 7/13/2006 12:30 PM, Blogger prapra said...

  ആശയ മോഷണത്തെ പറ്റി എനിക്കും അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷേ ക്രെഡിറ്റ്‌ കൊടുക്കാത്തത്‌ കൊണ്ടാണല്ലോ, പിന്നീട്‌ ഒറിജിനല്‍ കാണുമ്പോള്‍ ഈ ഞെട്ടല്‍ ഉണ്ടാകുന്നത്‌. ഈ കാരണം കൊണ്ട്‌ തെറി കിട്ടി കൊണ്ടിരുന്ന ഒരു മഹാന്‍ ഹിന്ദിയില്‍ അനു മാലിക്ക്‌ ആയിരുന്നു. ഇതൊക്കെ കണ്ടും കേട്ടും പേടിച്ചിട്ടാണെന്ന് തോന്നു, മസ്ത്‌ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്ദീപ്‌ ചൗട്ട മുന്‍കൂര്‍ ജാമ്യം എടുത്തു. താന്‍ ജനിച്ച്‌ വളര്‍ന്നത്‌ ആര്‍.ഡി.ബര്‍മന്റെ ഗാനങ്ങള്‍ കേട്ടാണെന്നും അത്‌ തന്റെ പല ഗാനങ്ങളിലും പ്രതിഫലിക്കുമെന്നും ഒക്കെ. അങ്ങനെ ഉണ്ടായതാണ്‌ മസ്തിലെ തന്നെ "പൂചോനാ യാര്‍.." അന്ന ഗാനവും എന്നും പറഞ്ഞു. മാത്രമല്ല പല വിദേശ സംഗീതജ്ഞരെയും തനിക്ക്‌ പ്രിയമാണെന്നും, "മേ തെരേ ദില്‍ കീ മല്ലികാ.." എന്ന് ഹിറ്റ്‌ ഗാനത്തിനുള്ള ക്രെഡിറ്റ്‌ ഹോര്‍നറ്റ്‌ & ലൂയിസ്‌ എന്നിവര്‍ക്ക്‌ ഉള്ളതാണെന്നും വച്ചടിച്ചു. ഇതെല്ലാം പബ്ലിസിറ്റി സ്റ്റണ്ട്‌ ആയി ഞാനും വായിച്ചു തള്ളി. പക്ഷെ 100 എണ്ണം അടിച്ചാല്‍ 2 എണ്ണത്തിനെങ്കിലും ക്രെഡിറ്റ്‌ കൊടുക്കുന്നവരുണ്ടല്ലോ?

   
 9. At 7/13/2006 12:53 PM, Blogger അരവിന്ദ് :: aravind said...

  പച്ചകുതിരയും റെയിന്മാനും തമ്മില്‍ ഒരു സാമ്യവുമില്ല...ശ്ശോ! അത് ലിസ്റ്റില്‍ നിന്ന് നീക്കിയാലും.

  അതു പോലെ സിറ്റി ഓഫ് ഏയ്ജത്സും ഞാന്‍ ഗന്ധര്‍വ്വനും...ഞാന്‍ ഗന്ധര്‍വ്വന്‍ എത്ര പഴയതാണ്!

  ഹിന്ദിയില്‍ അവര്‍ അടിച്ച് മാറ്റിയ രണ്ട് പടങ്ങള്‍ ഒറിജിനലിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടു.
  മുന്നാഭായ് - പാച്ച് ആഡംസ്
  അകേലെ ഹം അകേലെ - ക്രാമര്‍ വേഴ്സസ് ക്രാമര്‍

   
 10. At 7/13/2006 1:11 PM, Blogger prapra said...

  അരവിന്ദാ... മാറ്റി.
  പച്ചക്കുതിര ഞാന്‍ കണ്ടിരുന്നില്ല. ബ്ലോഗ്ഗില്‍ വായിച്ചതിന്റെ ബലത്തില്‍ എഴുതിയത്‌ ആയിരുന്നു. സോറി.
  ക്രേമര്‍ ഒരു അവാര്‍ഡ്‌ സിനിമ പോലെ തോന്നിയിരുന്നു.
  ബ്ലോഗ്ഗിന്റെ വിശ്വാസതയെ ആരാ ഇവിടെ ചോദ്യം ചെയ്തത്‌?? :)

   
 11. At 7/13/2006 1:24 PM, Blogger ബിന്ദു said...

  ഞാന്‍ കുറച്ചു നാളുകള്‍ക്കു മുന്‍പു ജൂലിഗണപതി കണ്ടു വല്ലാതെ ഇഷ്ടപ്പെട്ടൊരു ഫ്രെണ്ടിനോടു പറഞ്ഞു, അവരതു കണ്ടിട്ടേതോ ഇംഗ്ലീഷു സിനിമ കോപ്പിയടിച്ചതാണെന്നു പറഞ്ഞു. ഏതാന്നറിയില്ല.

   
 12. At 7/13/2006 1:38 PM, Blogger വഴിപോക്കന്‍ said...

  അങ്ങനെ ക്രെഡിറ്റ്‌ പരസ്യമായി കൊടുത്താല്‍ ഒറിജിനല്‍കാര്‍ അന്വേഷിച്ച്‌ വന്ന് പ്രശ്നമാക്കിയാലൊ എന്ന പേടിയാവും അത്‌ ചെയ്യാത്തതിന്‌ കാരണം. സ്വന്തം തന്നെ എന്ന് പറഞ്ഞ്‌ കേസ്‌ നടത്താനെങ്കിലും ഒരു പഴുതില്ലാതായിപ്പോകില്ലെ? :)

  അബദ്ധത്തില്‍ കേസ്‌ തെളിയിയ്ക്കുന്ന വേറെ പല പടങ്ങളുണ്ടാകാമേങ്കിലും നാടോടിക്കാറ്റിന്‌ അതിന്റേതായ ഒരു ഒറിജിനാലിറ്റി ഇല്ലെ ഉമേഷ്ജി? അബദ്ധത്തില്‍ കേസ്‌ തെളിയിയ്കുന്നത്‌ അതിലെ ഒരു തീം മാത്രമാണ്‌ താനും ..കഥയല്ല. കഥ ഗതികെട്ടു നടന്ന ദാസനും വിജയനും അബ്ദ്ധങ്ങളിലൂടെ പോലിസ്‌ അയതിനെ പറ്റി അല്ലെ? മാത്രമല്ല അതിന്റെ കഥ ശ്രീനിവാസനല്ല. സിദ്ദിഖ്‌-ലാല്‍ ആണ്‌.

   

Post a Comment

Links to this post:

Create a Link

<< Home