'നാരായണി'യില്‍ നിന്ന് 'ഫോണ്‍ബൂത്ത് ' വരെ
സിനിമ ഒരു വിനോദം എന്ന നിലയില്‍ നിന്നും ഒരു സമൂഹത്തെ തന്നെ സ്വാധീനിക്കുന്ന കാഴ്ച വിസ്മയകരം തന്നെ. രാജമാണിക്യം എന്ന ചിത്രം മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട് എന്നത് ഇന്നു കേരളത്തില്‍ ആര്‍ക്കും മനസ്സിലാകും. ഒരു കഥാകാരന്റെ മനസ്സില്‍ ഉള്ള ആശയം ഒരു കഥാപാത്രമായി പരിണമിക്കുന്ന അവസ്ഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. ആ വര്‍ച്വല്‍ അവസ്ഥയില്‍ ഉള്ള കഥപാത്രത്തെ ഒരു നടന്‍/നടി അഭിനയിച്ച് അവതരിപ്പിക്കുമ്പോള്‍ പൂര്‍ണാവസ്ഥ കൈവരിക്കുന്നു.
ഈ കഥാപാത്രത്തെ പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നതോടെ കഥാകാരന്റെ മനസ്സില്‍ ജനിച്ച ആ സൃഷ്ടി പിന്നെ പ്രേക്ഷകന്റേതാകുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സില്‍ പതിയുന്നവയും, നമ്മള്‍ ഉള്ളിലേറ്റിനടക്കുന്നവയും ആയി മാറുന്നു. ആ കഥാപത്രതിന്, അഭിനയിച്ച നായകന്റെ രൂപവും, ശബ്ദവും, മാനറിസങ്ങളും കൈവരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് 'രമേശന്‍ നായര്‍'. ഒരു മറവി രോഗമുള്ള ഒരാളെ കുറിച്ച് അലോചിക്കുമ്പോള്‍ അറിയാതെയെങ്കിലും ബ്ലെസ്സിയുടെ ഈ കഥാപാത്രം കയറി വന്നേക്കാം.
കേട്ട് ശീലിച്ച ശബ്ദം നമുക്ക് വേറൊരാളുടെ രൂപവുമായി ചേര്‍ത്ത് വായിക്കാന്‍ ആദ്യം കുറച്ച് വിഷമം ഉണ്ടാകും. ആനിമേറ്റഡ് ചിത്രങ്ങളിലെ നായകന്മാരെ ഇതിന് ഉദാഹരണമായി എടുക്കാം. ഇതു പല പ്രേക്ഷകരും അനുഭവിക്കുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. ഇവിടെയും പ്രേക്ഷകന്‍ ഒരു ശബ്ദവും രൂപവും ഒക്കെ കണ്ട് അനുഭവിക്കുകയാണ്. ഒരു കഥാപാത്രം ആവാന്‍ ശബ്ദം മാത്രം മതി എന്ന് നമ്മുടെ മുന്നില്‍ തെളിയിച്ചത് 'മതിലുകളിലെ' നാരായണിയാണ്. ബഷീറിന്റെ ഈ വര്‍ച്വല്‍ നായികയെ എത്രത്തോളം കാഴ്ചക്കാരില്‍ എത്തിക്കാന്‍ കഴിയും എന്നുറപ്പില്ലാത്തതു കൊണ്ടാണോ എന്തോ അടൂരും നമുക്ക് അങ്ങനേ ഒരവസരം തന്നില്ല. kpac-യുടെ സുപരിചിതമായ ശബ്ദം ആയതോടെ നമ്മുടെ മുന്നില്‍ നാരായണിയെ അവതരിപ്പിച്ചത് ലളിത ആയി മാറി. ആ കഥാപാത്രത്തിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ ഉള്ള അവസരം അവിടെ പരിസമാപ്തി ആയി. കഥാപാത്രങ്ങള്‍ ചിന്തകള്‍ ഉണര്‍ത്തുന്നതിനെ പറ്റി ഒരു മുഴുനീള ചര്‍ച്ച ഇവിടെ വായിക്കുക.
പേരില്‍ നിന്ന് ആളിന്റെ സ്ഥലം ഗ്രഹിച്ചെടുക്കാന്‍ ശ്രമിക്കുന്ന മന്‍ജിത്തിനെ പോലെ, ബ്ലോഗ് വായനയ്ക്കിടയില്‍ ഞാന്‍ പലര്‍ക്കും ഒരു മുഖം കൊടുത്തു (എന്റെ ഭാവനയെ ചോദ്യം ചെയ്യല്ലേ, പ്ലീസ്), അവരുടെ എഴുത്തുകളും രീതികളും ഉള്‍ക്കൊണ്ട് കൊണ്ട്. അപ്പോഴും ഒരു ശബ്ദം മാത്രം അറിയുന്ന കഥാപാത്രം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല, നാരായണിക്ക് ശേഷം. ചാറ്റിലൂടെ പരിചയപ്പെടുകയും, ഫോണിലൂടെ പ്രേമിക്കുകയും ചെയ്യുന്ന പുതിയ തലമുറ പോലും ആദ്യം ചെയ്യുന്നത് ഒരു ഫോട്ടോ കരസ്ഥമാക്കല്‍ ആണ്. ഇതും ശബ്ദത്തിന് രൂപം കൊടുക്കാന്‍ ഉള്ള ശ്രമം കൊണ്ടായിരിക്കാം ചിലപ്പോഴെങ്കിലും :).
ഇത്തരത്തില്‍ ഒരു തോന്നല്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടായെങ്കില്‍ കാണേണ്ട ഒരു ചിത്രം ആണ്, Phonebooth. ഒരു നല്ല ചിത്രം എന്ന് പറയാന്‍ ഞാന്‍ ആളല്ല, കാരണം എന്റെ ആസ്വാദന രീതി നിങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ന്യൂയോര്‍ക്ക് സിറ്റിയില്‍, ചിത്രത്തിലെ പോലെ ഫോണ്‍ബൂത്തുകള്‍ ഇല്ല എന്നൊക്കെ ചിന്തിക്കുന്നത് ചിത്രത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യലാവും. കാണുമ്പോള്‍ ചിത്രത്തിലേ നായകനൊപ്പം നിങ്ങളും ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ ഒരു മണിക്കൂറിലധികം കുടുങ്ങി കിടക്കും, തീര്‍ച്ച. കൂടെ നിങ്ങളില്‍ ഉയരാവുന്ന ചിന്തയായിരിക്കും ഈ വില്ലന്‍ എങ്ങിനെയിരിക്കും എന്നത്.

1 Comments:
ഉടന്‍ കാണുന്നതാണ്!
Post a Comment
<< Home