May 10, 2006

സാമുവല്‍ ബിക്ക്‌

വിമാനം ഒരു വാഹനം മാത്രമല്ല ഒരു ആയുധം കൂടിയാണെന്ന് തിരിച്ചറിഞ്ഞത്‌ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരര്‍ തകര്‍ത്തപ്പോഴായിരുന്നു. ഇത്‌ ലോകം അറിഞ്ഞ കാര്യം.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, 1974-ല്‍ ഇതേ മാര്‍ഗ്ഗത്തില്‍ റാഞ്ചിയ വിമാനം ഉപയോഗിച്ച്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ നിക്സണ്‍നെ വധിക്കാന്‍ പരിപാടിയിട്ട വ്യക്തി ആയിരുന്നു സാമുവല്‍ ബിക്ക്‌. വിമാനം സ്വന്തമായി പറത്താന്‍ അറിയാത്ത സാമുവല്‍, റാഞ്ചിയ വിമാനത്തിലെ പൈലറ്റുമാരെ ഭീഷണിപ്പെടുത്തി വൈറ്റ്‌ ഹൌസില്‍ ഇടിച്ചിറക്കാന്‍ ആയിരുന്നു ഉദ്ദേശിച്ചത്‌. പദ്ധതി ഒട്ടൊക്കെ വിജയിക്കുകയും ഇയാള്‍ നിറച്ച തോക്കും സ്ഫോടക വസ്തുക്കളുമായി വിമാനത്തിനകത്ത്‌ കയറി പറ്റുകയും ചെയ്തു. പാളിച്ച മുന്നില്‍ കണ്ട പരിഭ്രാന്തിയില്‍ സഹ പൈലറ്റിനെയും ചില യാത്രക്കാരെയും വധിക്കുകയും ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും മുമ്പെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വെടിയേറ്റു വീണ ശേഷം കീഴടങ്ങാതിരിക്കാന്‍ സ്വയം വെടിവെച്ച്‌ ആസന്നമായ മരണം പൂര്‍ത്തിയാക്കിയത്‌ കാരണം ലോകം പല കാര്യങ്ങളും അന്ന് അറിഞ്ഞില്ല. തന്റെ പദ്ധതിയെ കുറിച്ച്‌ വിശദമായി ചിലരെ അറിയിച്ചതില്‍ നിന്നാണ്‌ സംഭവത്തിന്റെ തീവ്രത അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്‌. എന്നാല്‍ മറ്റുള്ളവര്‍ അനുകരിക്കാതിരിക്കാന്‍ ഈ റാഞ്ചല്‍ ശ്രമം എന്തിനായിരുന്നു എന്ന കഥ അധികൃതര്‍ പുറത്തറിയിച്ചിരുന്നില്ല, 9/11 കമ്മീഷന്‍ റിപ്പോര്‍ട്ട്‌ വരുന്നതുവരെ. കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍.

ക്ലാസ്സിഫൈഡ്‌ എന്ന ഓമനപ്പേരില്‍ ഇങ്ങനെ എന്തൊക്കെ ഉണ്ടാവാം.

3 Comments:

  1. At 5/12/2006 9:16 AM, Blogger prapra said...

    ദുര്‍ഗ്ഗയുടെ കമന്റ്‌ പോസ്റ്റില്‍ നിന്ന് തുടര്‍ച്ച -

    പാപ്പാന്‌ : ഈ ഏക മകന്റെ പേരു വിവേക്‌ എന്നാണെങ്കില്‍ ഞാന്‍ അറിയും. അയ്യോ, അല്ലേ? എന്നാല്‍ ഇനിയും ആലോചിക്കട്ടേ. കടം കൊടുത്ത കാശ്‌ തിരിച്ച്‌ വാങ്ങാന്‍ ഒന്നും അല്ലല്ലോ? ഏതെങ്കിലും ഒരു ധര്‍മ്മടക്കാരന്‍ തന്നാല്‍ മതി എന്നു പിന്നെ പറയരുതെ :).

    വക്കാരീ, ഒന്നും പറയാറായിട്ടില്ല. ഇതിന്റെ പിന്നിലുള്ള പാപ്പാന്റെ ഉദ്ദേശം എന്തെന്ന് ഇനിയും മറനീക്കി പുറത്തു വന്നിട്ടില്ല. കഴിഞ്ഞ അഞ്ചു മാസം പാപ്പാന്‍ എവിടെ ആയിരുന്നു എന്നതുള്‍പ്പെടെ എന്റെ അന്വേഷണ പരിധിയില്‍ ഉണ്ട്‌. അതിനു മുമ്പേ ചിരിപ്പിച്ച്‌ കൊല്ലല്ലേ.

    ഉമേഷ്ജീ, ഒരു സെക്കന്റ്‌ ഹാന്റ്‌ ഉത്തരേന്ത്യന്‍ ആപ്പ്‌ ദേ ഞാന്‍ ഇവിടെ നിന്ന് സംഘടിപ്പിച്ചിട്ടുണ്ട്‌. പെരിങ്ങോടന്‍ ഒരിക്കല്‍ ഉപയോഗിച്ചതാ.

     
  2. At 5/12/2006 11:04 AM, Blogger പാപ്പാന്‍‌/mahout said...

    ഏകമകന്‍ ലാല്‍ സുധാകരന്‍. ആ ഏരിയയില്‍ നിന്നു തന്നെ പ്രേമിച്ചുകെട്ടിയവന്‍. ലവന്റെ ബൈക്കില്‍ ജീവനും കയ്യില്‍ പിടിച്ച് ഞാന്‍ കുറെ സഞ്ചരിച്ചിട്ടുണ്ട്.

    വക്കാരീ, തളയ്യ്കാനൊന്നും നേരമില്ലടേ. വാളുവച്ചു വാളുവച്ച് കള്ളുകുടിക്കാന്‍ നേരമില്ല എന്ന പോലെയാണ്‍ കാര്യങ്ങള്‍. ഇന്നലെ ഒരു ദിവസം ലീവെടുത്തു കമന്റുകള്‍ വാ‍യിച്ചുതീര്‍ക്കാം എന്നു വിചാരിച്ചു. ലീവ് ഒരെണ്ണം പോയതു മിച്ചം. ഇനി എന്റെ സ്വന്തം ബ്ലോഗില്‍ പോകാന്‍ എനിക്കെന്നെങ്കിലും സാധിക്കുമോ ആവോ എന്റെ ലോകനാര്‍‌‌ക്കാവിലമ്മേ...

     
  3. At 5/12/2006 11:26 AM, Blogger prapra said...

    This comment has been removed by a blog administrator.

     

Post a Comment

<< Home