February 07, 2006

പുരാവസ്തു
വല്യമ്മയ്ക്കു അസ്വസ്ഥത മാറുന്നില്ല. പഠിപ്പും വിവരവും ഉള്ള സായിപ്പു ഇതെല്ലാം ഇങ്ങനെ നാട്ടുക്കാരോടു പറഞ്ഞു നടക്കേണ്ട കാര്യം ഉണ്ടോ? സംഭവം ഇത്രയേ ഉള്ളു, England-ല്‍ ഏതോ ആപ്പീസില്‍ കാഴ്ച്ചക്കു വച്ച രണ്ടു കാലി ഭരണി ഉടഞ്ഞു. ആള്‍ക്കാരു കയറി ഇറങ്ങുന്ന ആപ്പീസില്‍ ഇമ്മാതിരി സാധനം കൊണ്ടു വച്ചതും പോര... അല്ലെങ്കിലും പുതിയ ഭരണി ഒന്നും അല്ല, പഴയ പന്നാസു സാധനം. പണ്ടു ഇതു പോലെ കുറെ എണ്ണം നമ്മുടെ ചായ്പ്പിലും ഉണ്ടായിരുന്നു. മേസ്തിരി ഓട്‌ ശരിയാക്കാന്‍ കയറിയപ്പോല്‍ ഓടു വീണിട്ടാണു അന്നു മൂന്നു ഭരണി പൊളിഞ്ഞതു. വല്യച്ചന്‍ കാച്ചി വെച്ച എണ്ണ പോയതിന്റെ സങ്കടം നമ്മള്‍ ആരോടെങ്കിലും പറഞ്ഞോ? അതോ നമ്മള്‍ മേസ്തിരിയെ വഴക്കു പറഞ്ഞോ? ഇവിടെ ഒരു മനുഷ്യന്‍ തലയടിച്ചു വീണതിനെ പറ്റി ആര്‍ക്കും വിഷമം ഇല്ല, സഹതാപം മുഴുവന്‍ ഭരണിക്കാണു. ആല്ലെങ്കിലും പഴയ സാധനങ്ങള്‍ കണ്ടാല്‍ ഇവര്‍ പണ്ടേ എടുത്തു കൊണ്ടു പോകും. കേളുവേട്ടന്‍ മുറുക്കാന്‍ തുപ്പിയിരുന്ന കോളാമ്പി വരെ സായിപ്പല്ലേ വലിയ കാശും കൊടുത്തു മേടിച്ചു കൊണ്ടു പോയതു.

വല്യമ്മയുടെ കണ്ണില്‍ സംഭവം നിസ്സാരം ആണെങ്കിലും Fitzwilliam Museum-കാരുടെ മുന്നില്‍ പ്രശ്നം ഗുരുതരമാണു. കാരണം, ഉടഞ്ഞു പോയ സാധനം ലക്ഷങ്ങള്‍ വില വരുന്ന 300 വര്‍ഷം പഴക്കമുള്ള അമൂല്യ (പാല്‍പ്പൊടി അല്ല) വസ്തു ആണെന്നതു തന്നെ കാരണം. മ്യൂസിയങ്ങളില്‍ ഒക്കെ പൊട്ടിയതും, തുരുമ്പു പിടിച്ചതും, കൈ ഒടിഞ്ഞതും, തല ഇല്ലാത്തതും ഒക്കെ ആയതു കൊണ്ടു, ഇതും ആ കൂട്ടത്തില്‍ കയറിക്കോളും എന്നു വിചാരിച്ചു ആദ്യം സമാധാനിച്ചു. പക്ഷെ വന്നു നോക്കിയപ്പോല്‍ അല്ലേ അറിഞ്ഞതു, ഇതു ആകെ തവിടുപൊടി ആയി പോയി എന്ന കാര്യം. എന്തായാലും ദുഃഖാചരണം കഴിഞ്ഞിട്ടില്ല (as of Feb 7th, 2006). പൊടി വാരി കഴിയാത്തതു കൊണ്ടാണോ, അതോ ''ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ്‌' തായ്‌വാനില്‍ നിന്നു ഇറക്കാന്‍ ആണോ എന്നറിയില്ല, മ്യൂസിയം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണു. തകര്‍ത്തവന്‍ കേടുപാടൊന്നും കൂടാതെ പുറത്തു വിലസുന്നുണ്ടു. ഇനി ഈ പരിസരത്തു കണ്ടു പോകരുതെന്നും പറഞ്ഞു കൊണ്ടു മ്യൂസിയം അധികൃതര്‍ ഇദ്ദേഹത്തിനു കത്തയക്കാന്‍ സമയം കണ്ടെത്തി.

6 Comments:

  1. At 2/07/2006 11:24 PM, Blogger reshma said...

    രസായിട്ടുണ്ട്! എന്നാലും 300 വർ‍ഷം പഴക്ക്മുള്ള സാധനല്ലേ , റ്റസ്ക് റ്റസ്ക്.

     
  2. At 2/08/2006 12:17 AM, Blogger Santhosh said...

    ന്നാലും ന്‍റെ ക്വിങ് വെയ്സിനെ ജ്ജ് പന്നാസു സാധനംന്ന് വിളിച്ചില്ലേ?

    ഈ വാര്‍ത്തയൊക്കെ എവിടന്നൊപ്പിക്കണപ്പീ...

    സസ്നേഹം,
    സന്തോഷ്

     
  3. At 2/08/2006 2:26 AM, Blogger Kalesh Kumar said...

    ഇന്ററസ്റ്റിംഗ്!

     
  4. At 2/08/2006 10:18 PM, Blogger prapra said...

    reshma, kalesh : നന്ദി
    സന്തോഷ്‌ : ഇങ്ങളു വിവാദം ഉണ്ടാക്കി വെറുതെ ഞമ്മളെ കൊയപ്പതില്‍ ആക്കല്ലേ....

     
  5. At 2/15/2006 1:28 AM, Blogger Visala Manaskan said...

    :) nice..!

     
  6. At 2/15/2006 8:19 AM, Blogger സ്വാര്‍ത്ഥന്‍ said...

    :)

     

Post a Comment

<< Home