February 05, 2006

ജീവിതം, സ്വാതന്ത്ര്യം, ചൈന
ഒടുവില്‍ ഗൂഗിളും ചൈന എന്ന അതികായന്റെ മുന്നില്‍ കീഴടങ്ങി. മാധ്യമങ്ങള്‍ ഒന്നൊഴിയാതെ എഴുതി, എന്തോ വലിയ സംഭവം നടന്നു എന്ന മട്ടില്‍. നട്ടെല്ലു കുറച്ചു വളച്ചു നിന്നാലും കീശ നിറയുമല്ലോ; അവര്‍ക്കും അത്രയേ ആഗ്രഹം ഉണ്ടായുള്ളു? ദീപസ്തംഭം മഹാശ്ചര്യം, ബാക്കി എല്ലാം നിങ്ങളു പറയുന്ന പോലേ. "You too, Brutus?", ഞാനും പറഞ്ഞു. പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ വയറു വേദനിക്കും. പക്ഷേ ഒരു കാര്യത്തില്‍ ഞാന്‍ സന്തോഷിക്കുകയായിരുന്നു. സ്വന്തം രാജ്യത്തെ വലിയൊരു ശതമാനത്തെ മുഴുവന്‍ വിഡ്ഡികളാക്കി നാടു ഭരിക്കുന്ന കുത്തുക മുതലാളിമാര്‍ മറ്റൊരു രാജ്യത്തു ചെന്നു ഓച്ചാനിച്ചു നില്‍ക്കുന്നു. എല്ലാം നല്ലതു തന്നേ, കാരണം നാളെ ഇവരൊക്കെ തന്നെ നമ്മുടെ വീട്ടുമുറ്റത്തും എത്തും. പക്ഷേ സങ്കടം ഒന്നാലോചിക്കുമ്പോള്‍ മാത്രം. Shi-Tao-യെ പോലുള്ളവരുടെ ജീവിതം ഹോമിച്ചിട്ടു വേണമായിരുന്നോ ഇവര്‍ക്കൊക്കെ സ്വപ്നങ്ങള്‍ കെട്ടി ഉയര്‍ത്താന്‍. Yahoo ചൈനയിലേക്കു തേരോട്ടം നടത്തിയപ്പോള്‍ ചതഞ്ഞു പോയ Shi-Tao-ക്കു വേണ്ടി വാദിക്കാന്‍ 'Amnesty International' പോലുള്ള സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു ശ്ലാഘനീയം തന്നെ. പക്ഷേ അറിയപ്പെടാതെ എരിഞ്ഞടങ്ങുന്ന ജീവിതങ്ങള്‍ എത്ര. ജനാധിപത്യം കയറ്റി അയക്കാന്‍ രാജ്യം അന്വേഷിച്ചു നടക്കുന്ന ലോക പോലീസ്‌ ഇതൊന്നും അറിയുന്നില്ലേന്നാണോ?

3 Comments:

  1. At 2/06/2006 5:40 PM, Blogger Santhosh said...

    കാഴ്ചയില്‍പ്പെടാതെപോകുമായിരുന്ന ഈ വാര്‍ത്ത ചൂണ്ടിക്കാട്ടിയതിന് നന്ദി...

     
  2. At 2/06/2006 11:26 PM, Blogger prapra said...

    നന്ദി, വീണ്ടും വന്നതിനും.

     
  3. At 2/07/2006 5:58 AM, Blogger Kalesh Kumar said...

    ലോക പോലീസ് ബിസി ആണ്
    ഇറാനെ ഒതുക്കാനും ഇറാക്കികളെ കൊല്ലാനും..

     

Post a Comment

<< Home