February 27, 2007

ക്ലോസപ്പ് ശ്രമിക്കുന്നത്?

പ്രസാദിന്റെ ബൈക്ക് ഓടുന്ന പോലുള്ള ചിരി** കേട്ട ശേഷം ആരെങ്കിലും വായ തുറക്കാതെ ചിരിക്കാന്‍ തുടങ്ങിയോ? കുറച്ച് പേരൊക്കെ ഉണ്ടാവാം. കാരണം എല്ലാവരും ക്ലോസപ്പ് കൊണ്ടല്ലല്ലോ പല്ല്‌ തേയ്ക്കുന്നത്. ഇനി ഇതൊന്നും അലോചിക്കാതെ വായ തുറക്കുന്നവരെ... സൂക്ഷിക്കുക! ഇത്ര അസഹനീയമായ പരസ്യം വച്ച് അവര്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത്? ഒന്ന് ഊഹിച്ച് നോക്കാം.

ഒരു സാധാരണ ഇന്ത്യന്‍ വീട്ടില്‍ ഒരു ടൂത്ത്പേസ്റ്റ് വാങ്ങുമ്പോള്‍ അത് കുട്ടികള്‍ക്ക് വേറെ മുതിര്‍ന്നവര്‍ക്ക് വേറെ എന്ന ചേരിത്തിരിവൊന്നും ഇല്ലാതെയാണ്‌ (ആയിരുന്നു). ഈ കാരണം കൊണ്ട് വാങ്ങുന്നയാള്‍ക്കും പല്ല്‌ തേക്കുന്ന കുട്ടികള്‍ക്കും ഇതുവരേ നഷ്ടമൊന്നും സംഭവിച്ചിട്ടില്ല. നഷ്ടം HLL പോലുള്ള കമ്പനികള്‍ക്കാണ്‌. ഒരു വീട്ടില്‍ ഒരു പേസ്റ്റ് എന്ന് പറയുന്നത് ഒരു രാജ്യത്തിന്‌ ഒരു മോഡല്‍ കാര്‍ എന്ന് പറയുന്നത് പോലെയാണ്‌. ഇത്തരം കമ്പനികളുടെ മുമ്പില്‍, ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പേസ്റ്റ് വേണോ എന്ന കാര്യത്തിന്‌ പ്രസക്തിയില്ല. സാധനം വാങ്ങിപ്പിക്കുക എന്ന് മാത്രമേ അവര്‍ ഉദ്ദേശിക്കുന്നുള്ളു. വാങ്ങി പെട്ടിയില്‍ വച്ചോ, ടേസ്റ്റ് നോക്കിയ ശേഷം കളഞ്ഞോ, വായ് നാറ്റം അകറ്റിയോ, ദന്തക്ഷയം ചെറുത്തോ എന്നതൊക്കെ വാങ്ങുന്നയാളുടെ കാര്യം...

പക്ഷെ ഇവിടെ ചെറിയ ഒരു വ്യത്യാസം ഉണ്ട്. HLL ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെയാണ്‌ ഇവിടെ target ചെയ്യുന്നത്. എളുപ്പം വശീകരിക്കപ്പെടാവുന്ന, കോളേജില്‍ പഠിക്കുന്ന, ബൈക്കും, പഞ്ചാരയും, അടിച്ചുപൊളിക്കലും, ചെത്തി നടക്കലും, കളറും വീക്ക്നെസ്സ് ആയുള്ള ഒരു പ്രായത്തില്‍ ഉള്ളവരേ. ഇന്ത്യന്‍ പട്ടണങ്ങളിലെ, മിഡില്‍ ക്ലാസ്സും, അതിന്‌ തൊട്ട് മുകളില്‍ നില്ക്കുന്നവരുമായ വലിയ ഒരു മാര്‍ക്കറ്റ്. ക്ലോസപ്പ് കൊണ്ട് പല്ല്‌ തേയ്ക്കേണ്ടവര്‍ ഇവര്‍ മാത്രമല്ലല്ലോ? അപ്പോള്‍ പിന്നെ എന്തിന്‌ ഇവര്‍.

ഇതൊരു പരീക്ഷണം മാത്രം ആയിരിക്കാം. കമ്പനി ഒരു പ്രത്യേക ഗ്രൂപ്പ് ആളുകളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇവിടെ ഉണ്ടോ, ഇവരെ കൊണ്ട് വല്ലതും നടക്കുമോ എന്ന്‌ അറിയാന്‍ ഒരു പരീക്ഷണം. ഈ ഗ്രൂപ്പില്‍ ഉള്ളവരെ കൊണ്ട് ഒരു സാധാരണ ഉത്പന്നം പ്രത്യേകമായി വാങ്ങിപ്പിക്കാന്‍ ആണ്‌ കമ്പനി ശ്രമിക്കുന്നത്, അത് വിജയിക്കുമ്പോള്‍ market segmentation നടക്കുന്നു. ഈ segment-ല്‍ ഉള്ളവരേ ഉദ്ദേശിച്ച് പലതും കമ്പനി തീരുമാനിക്കുന്നുണ്ടാവാം. പക്ഷെ, അതിന്‌ മുമ്പ് ഈ ഒരു മാര്‍ക്കറ്റ് ഉണ്ടോ എന്ന് കണ്ട് പിടിക്കണം, അല്ലെങ്കില്‍ കെട്ടി വച്ച കാശ് പോകും.

ചിലപ്പോള്‍ ഇതൊന്നും ആയിരിക്കില്ല, ഈ കാലത്ത് പരസ്യങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇന്നതൊക്കെ വേണം എന്ന് ഉണ്ടാവാം. പക്ഷെ പരസ്യം കാണുന്നവന്റെ ക്ഷമ കൂടി അവര്‍ പരിഗണിക്കണ്ടേ? എന്തായാലും, ഇങ്ങനെ പലതും സാധാരണയായി ലോകത്ത് നടക്കുന്നു. ഇതൊന്നും അറിയാതെ നമ്മള്‍ പേസ്റ്റ് വാങ്ങുന്നു, തേയ്ക്കുന്നു...

** മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന Closeup പരസ്യത്തില്‍ നിന്ന്.

Labels: ,

February 22, 2007

ഒരു അമേരിക്കന്‍ വീരഗാഥ

അമേരിക്കയിലുള്ളവര്‍ക്ക് Donald Trump-നെ നന്നായി അറിയാം. എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്‌ ട്രംപ് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. ഇദ്ദേഹം WWE owner, Vince McMahon-മായി WrestleMania 23-ല്‍ ഏറ്റുമുട്ടുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കും എന്നും കൂട്ടി കേട്ടാല്‍ പത്രങ്ങള്‍ വെറുതെ ഇരിക്കുമോ? പക്ഷെ ഗോദയില്‍ ഇറങ്ങി ഗുസ്തി പിടിക്കാന്‍ ഒന്നും തന്നെ കൊണ്ട് പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ട് ആളെ ഇറക്കി ഇടിക്കാന്‍ ആണ്‌ ട്രംപിന്റെ പരിപാടി. രണ്ടു പേരും തിരഞ്ഞെടുക്കുന്ന WWE Wrestler-മാര്‍ തമ്മില്‍ ഇടി കൂടി തീരുമാനിക്കും ആരാണ്‌ മുമ്പന്‍ എന്ന്.

ഇത് തന്നെയല്ലേ പണ്ട് വടക്കന്‍ പാട്ടിലെ ചേകവന്മാരും ചെയ്തിരുന്നത്. ജീവിക്കാനുള്ള കാശിന്‌ വേണ്ടി, ഏതോ നാട്ടുരാജാവിന്റെ വീറും വാശിയും തീര്‍ക്കാന്‍‍ പുറപ്പെട്ട് തമ്മില്‍ വെട്ടി മരിച്ചവര്‍. പുത്തൂരം കളരിയിലെ മുറിച്ചുരിക ഇപ്പോഴും വിറയ്ക്കുന്നുണ്ടോ ആവോ?

February 21, 2007

താങ്ക്യൂ ഫോര്‍ സ്മോക്കിങ്ങ്

Saif Khan ഒരു ദിവസം പെട്ടെന്നാണ്‌ ആണ്‌ Unsafe Khan ആയത്. അമിത പുകവലിയാണ്‌ കാരണമെന്ന് പറയപ്പെടുന്നു. ഭരത് അവാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത അമ്മ ഷര്‍മ്മിള തന്നെ ഇത് പറഞ്ഞത് കൊണ്ട് വിശ്വസിക്കാം. ആരോഗ്യവാനായി തിരിച്ചെത്തുമ്പോള്‍ ഒരു പുകവലി വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ മാത്രം കപ്പാസിറ്റി സെയ്ഫിനുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു കൊണ്ട് നേട്ടം ഉണ്ടോ. ഇല്ലെന്നാണ്‌ എന്റെ തോന്നല്‍.

സിഗരറ്റ് കമ്പനികള്‍ ഉന്നം വയ്ക്കുന്നത് മുതിര്‍ന്നവരെയല്ല, കുട്ടികളെയാണ്‌. ഫിലിപ്പ് മോറിസ് കാലങ്ങളായി ചെയ്യുന്നത് അതാണ്‌. അവരുടെ പഴയ ഒരു റിപ്പോര്‍ട്ടില്‍ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട ചില വരികള്‍ :
"Today’s teenager is tomorrow’s potential regular customer, and the overwhelming majority of smokers first begin to smoke while still in their teens...
...The smoking patterns of teenagers are particularly important to PhilipMorris...”

മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ...
കൂടുതല്‍ വായനയ്ക്ക്...

February 02, 2007

വെള്ളം... വെള്ളം

... Ice Mountain, Deer Park, Poland Spring, Arrowhead, Ozarka, Zephyrhills, Calistoga, Montclair, Baraka, Ghadeer, Sohat, Al Manhal, Springs, Schoonspruit, Buxton, Ashbourne, Powwow, Aqua Claudia, Nestlé Aquarel, San Bernardo, Acqua Panna, Nestlé Vera, S. Pellegrino, Lora Recoaro, Tione, Levissima, Pejo, Valvert, Charmoise, Sainte-Alix, Carola, Perrier, Plancöet, Vittel, Hepar, Saint-Lambert, Quezac, Contrex, Abatilles, Rietenauer, Nestlé Wellness, Fürst Bismarck Quelle, Neuselters, Harzer Grauhof Brunnen, Klosterquelle, Korpi, Aqua Spring , Theodora, Pure Life...

ഹൊ! ഇനി കുറച്ച് വെള്ളം കിട്ടുമോ?

Nestle പല രാജ്യങ്ങളില്‍ ഇറക്കുന്ന വെള്ളത്തിന്റെ ബ്രാന്‍ഡുകളില്‍ ചിലത്.